SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കണ്ണൂർ: സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ് വിഷയത്തിൽ പി.ജി., എം.എഡ്., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / മാത്തമാറ്റിക്സ്) എന്നിവയാണ് യോഗ്യത. അർഹതയുള്ളവർ അസ്സൽ രേഖകളുമായി സെപ്തംബർ 5 രാവിലെ 10.30 ന് ധർമ്മശാല ക്യാമ്പസിൽ എത്തണം. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ്/പി.എച്ച്.ഡി. യോഗ്യതയില്ലാത്ത പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ: 0497 2784 715, 9947 988 890👇🏻👇🏻
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. എക്കണോമിക്സ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 3 ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് ക്യാമ്പസിലെ എക്കണോമിക്സ് പഠനവകുപ്പിൽ രാവിലെ 10 മണിക്ക് മുമ്പായി എത്തണം. ഫോൺ: 0490-2347385, 9400337417
യുജി നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
2022 – 23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. നാലാം അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ സെപ്റ്റംബർ 12 ന് അകം അഡ്മിഷന്‍ ഫീസ് നിർബന്ധമായും ഓൺലൈനായി അടക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. https://kannuruniversity.ac.in
ഇന്റേണൽ അസസ്മെന്റ് മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.09.2022 നകം തന്നെ സമർപ്പിക്കേണ്ടതാണ്.
പരീക്ഷാവിജ്ഞാപനം
07.10.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി), മെയ് 2022 പരീക്ഷകൾക്ക് 15.09.2022 മുതൽ 17.09.2022 വരെ പിഴയില്ലാതെയും 19.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.