ബിരുദ പ്രവേശനത്തിന്റെ നാലാം അലോട്മെന്റ്, അധ്യാപക ഒഴിവ്, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 1, 2022 at 5:28 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

കണ്ണൂർ: സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ മാത്തമാറ്റിക്സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ  ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്  വിഷയത്തിൽ പി.ജി., എം.എഡ്‌., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / മാത്തമാറ്റിക്സ്) എന്നിവയാണ് യോഗ്യത. അർഹതയുള്ളവർ അസ്സൽ രേഖകളുമായി സെപ്തംബർ 5 രാവിലെ 10.30 ന് ധർമ്മശാല ക്യാമ്പസിൽ എത്തണം. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ്/പി.എച്ച്.ഡി. യോഗ്യതയില്ലാത്ത പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ:  0497 2784 715, 9947 988 890👇🏻👇🏻

\"\"

സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. എക്കണോമിക്സ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള  ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 3 ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് ക്യാമ്പസിലെ എക്കണോമിക്സ് പഠനവകുപ്പിൽ രാവിലെ 10 മണിക്ക് മുമ്പായി എത്തണം. ഫോൺ: 0490-2347385, 9400337417

യുജി  നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

2022 – 23 അധ്യയന വർഷത്തെ  ബിരുദ പ്രവേശനത്തിനുള്ള  നാലാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.   നാലാം അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ്   ലഭിച്ചവർ സെപ്റ്റംബർ 12 ന് അകം അഡ്മിഷന്‍ ഫീസ് നിർബന്ധമായും ഓൺലൈനായി  അടക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. https://kannuruniversity.ac.in
ഇന്റേണൽ അസസ്മെന്റ് മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (ഏപ്രിൽ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 03.09.2022 നകം തന്നെ സമർപ്പിക്കേണ്ടതാണ്.

\"\"


പരീക്ഷാവിജ്ഞാപനം
07.10.2022 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/സപ്ലിമെന്ററി),  മെയ് 2022  പരീക്ഷകൾക്ക് 15.09.2022 മുതൽ 17.09.2022 വരെ പിഴയില്ലാതെയും 19.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

\"\"


 
 
 

Follow us on

Related News