SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കോട്ടയം: ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി ഒരു സ്പെഷ്യൽ ഡ്രൈവ് സർവ്വകലാശാല ആരംഭിച്ചിരുന്നു. പോരായ്മകളില്ലാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഉണ്ടാവുന്നില്ല എന്നതിനാൽ അപേക്ഷകർ ഇനിയും പോരായ്മകൾ പരിഹരിക്കാത്ത അപേക്ഷകൾക്ക് വേണ്ടിയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചവർ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് പരീക്ഷാഭവനിൽ ഹാജരാകാൻ അറിയിപ്പ് നൽകിയിട്ടുണ്ട്.
പോരായ്മകൾ ഇ-മെയിൽ മുഖാന്തിരം പരിഹരിച്ചവർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ അന്നേ ദിവസം നേരിട്ട് കൈപ്പറ്റാവുന്നതാണ്. സ്പെഷ്യൽ ഡ്രൈവിൽ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് വിവരങ്ങൾ നൽകാൻ ഒരവസരം കൂടി നൽകും. ഇവർക്ക് സർവ്വകലാശാല വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾഫോമിൽ സെപ്റ്റംബർ അഞ്ച് വരെ വിവരങ്ങൾ നൽകാവുന്നതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.