ബി.എഡ് പ്രവേശന തീയതി നീട്ടി, പരീക്ഷാ ടൈംടേബിൾ, ബിടെക് എൻആർഐ സീറ്റ്: കേരള സർവകലാശാല വാർത്തകൾ

Aug 30, 2022 at 6:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: കേരളസർവകലാശാല ബി.എഡ്. അഡ്മിഷനിൽ ഒന്നും രണ്ടും അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ടി സി സമർപ്പിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 5വരെ നീട്ടി. നിലവിൽ ആദ്യ അലോട്ട്മെന്റ് ലഭിച്ച എല്ലാവരും 2022 ആഗസ്റ്റ് 31 ഉച്ചയ്ക്ക് 2.00 മണിക്ക് മുൻപേ അതത് കോളേജുകളിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. ഒന്നും രണ്ടും അലോട്ട്മെന്റിൽ അഡ്മിഷൻ നേടുകയും ടി.സി.സമർപ്പിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് പ്രൊവിഷണൽ അഡ്മി ഷനായിരിക്കും നൽകുന്നത്.

പ്രാക്ടിക്കൽ
കേരളസർവകലാശാല 2022 ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി എസ്. ബി.എം.എസ്. ഹോട്ടൽ മാനേജ്മെന്റ് (റെഗുലർ – 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് – 2019 അഡ്മി ഷൻ, സപ്ലിമെന്ററി – 2017 – 18 അഡ്മിഷൻ) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 28 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം/എം.എസ്.ഡ ബ്ലൂ (ന്യൂജനറേഷൻ പ്രോഗ്രാം), ആഗസ്റ്റ് 2022 പരീക്ഷകൾ സെപ്റ്റംബർ 15 മുതൽ ആരംഭിക്കുന്നതാ ണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ

പരീക്ഷ പുന:ക്രമീകരിച്ചു
കേരളസർവകലാശാല 2022 ആഗസ്റ്റ് 25 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും വർഷ ബി.എ./ബി.എ അഫ്സൽ – ഉൽ – ഉലാമ/ബി.എസ്സി./ബി.കോം റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്റ റി) പരീക്ഷകൾ 2022 സെപ്റ്റംബർ 13 ലേക്ക് (2016 അഡ്മിഷൻ – മേഴ്സി ചാൻസ് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ) പുനഃക്രമീകരിച്ചിരിക്കുന്നു. ഒന്നും രണ്ടും മൂന്നും വർഷ റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലി മെന്ററി, 2016 അഡ്മിഷൻ – മേഴ്സിചാൻസ് വിദ്യാർത്ഥികളുടെ പാർട്ട് മൂന്ന് മെയിൻ ആന്റ് സബ്സിഡി യറി പരീക്ഷകൾ ഒക്ടോബർ 7 മുതൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.👇🏻

\"\"

പ്രോജക്ട് – തീയതി നീട്ടി
കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ./എം.എസ്സി./എം.കോം./എം.എസ്.ഡ /എം.എം.സി.ജെ.എം.എ.എച്ച്.ആർ.എം, ജൂൺ 2022 പരീക്ഷയുടെ പ്രോജക്ട് സമർപ്പിക്കുവാനു ളള തീയതി സെപ്റ്റംബർ 2 ലേക്ക് നീട്ടിയിരിക്കുന്നു.

ഒന്നാം വർഷ ബി.ടെക്. എൻ.ആർ.ഐ. സീറ്റ്

കേരളസർവകലാശാലയുടെ കാര്യവട്ടം എൻജിനീയറിങ് കോളേജിലെ ഒന്നാം വർഷ ബി.ടെക് കോഴ്സിൽ ഒഴിവുളള 6 എൻ.ആർ.ഐ. സീറ്റുകളിലേക്കുളള (ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേ ഷൻ – 3 & ഇൻഫർമേഷൻ ടെക്നോളജി – 3) അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് (www.kin) സന്ദർശിക്കുക. ഫോൺ: 9037119776, 9447125126

\"\"

Follow us on

Related News