പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ദ്വിവത്സര നഴ്‌സറി ടീച്ചര്‍ എജുക്കേഷന്‍ കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തിയ്യതി സെപ്റ്റംബര്‍ 6

Aug 30, 2022 at 2:24 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: നഴ്‌സറി ടീച്ചര്‍ എജുക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ സെപ്റ്റംബര്‍ ആറ് വരെ അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പഠനത്തിന് അവസരമുള്ളത്. ഒമ്പത് ഗവ. അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളും കോഴ്‌സ് നടത്തുന്നുണ്ട്. അപേക്ഷകര്‍ 45%-ല്‍ കുറയാതെ മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം. പട്ടികജാതി / പട്ടികവര്‍ഗ്ഗ

\"\"

വിഭാഗക്കാര്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല. യോഗ്യത പരീക്ഷ പാസായാല്‍ മതി. ഒ.ബി.സിക്കാര്‍ക്ക് 2% മാര്‍ക്കിളവ് ലഭിക്കും. എന്‍.സി.ടി.ഇ നിശ്ചയിച്ചിട്ടുളള സീറ്റുകളിലേക്ക് മാത്രമാണ് അഡ്മിഷന്‍ നടത്തുന്നത്. അപേക്ഷകര്‍ പ്രവേശിക്കുവാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന്റെ പ്രായപരിധി 01.06.2022 ല്‍ 17 വയസ്സ് പൂര്‍ത്തിയാവുകയും 33 വയസ്സ് കവിയുവാനും പാടില്ല. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷവും ഒ.ബി.സി വിഭാഗത്തിന് 3 വര്‍ഷവും

\"\"

വയസ്സിളവ് ലഭിക്കും. ഗവണ്‍മെന്റ് അംഗീകൃത പ്രീ-പ്രൈമറി വിഭാഗങ്ങളിലെ ടീച്ചര്‍മാര്‍ക്ക് 2 വര്‍ഷത്തെ അദ്ധ്യാപക പ്രവൃത്തി പരിചയത്തിന് ഒരു വര്‍ഷത്തെ വയസ്സിളവ് എന്ന തോതില്‍ പരമാവധി 3 വര്‍ഷം വരെ വയസ്സിളവ് ലഭിക്കും. പ്രവൃത്തി പരിചയ സാക്ഷ്യപത്രം അതാത് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നും സാമുദായിക സംവരണവും ഓരോ വിഭാഗത്തിന്റെയും സംവരണ വ്യവസ്ഥയും പാലിച്ചു കൊണ്ടായിരിക്കും

\"\"

കോഴ്‌സിന് പ്രവേശനം നല്‍കുക. 4% സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. 10% സീറ്റുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകള്‍ സെപ്റ്റംബര്‍ ആറിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബന്ധപ്പെട്ട പി.പി.ടി.ടി.ഐകളില്‍ ലഭിക്കണം. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതും, അപാകതകള്‍ ഉള്ളതും, സമയ പരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷയോടൊപ്പം ഹാജരാക്കുന്ന

\"\"

സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. അല്ലാത്തവ നിരസിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, റ്റി.സി എന്നിവ ബന്ധപ്പെട്ട സെന്ററില്‍ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. പ്രവേശനം ലഭിക്കുന്നവര്‍ പിന്നീട് അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാലോ, മതിയായ മറ്റു യോഗ്യതകള്‍ ഇല്ലെന്ന് കണ്ടാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറില്‍ നിക്ഷിപ്തമാണ്.

\"\"

ട്രെയിനിംഗിനു ശേഷം നിയമനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബാദ്ധ്യസ്ഥനല്ല. കയ്യൊപ്പ് രേഖപ്പെടുത്താത്തതും അപൂര്‍ണ്ണവുമായ അപേക്ഷകള്‍ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും. ഭിന്നശേഷിക്കാരായ അപേക്ഷകര്‍ ആനുകൂല്യത്തിനായി മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

Follow us on

Related News