പ്രധാന വാർത്തകൾ
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ

സ്കൂൾ പാഠ്യപദ്ധതിയിൽ നിയമ പഠനം ഉൾപ്പെടുത്താം: മന്ത്രി വി. ശിവൻകുട്ടി

Aug 29, 2022 at 1:58 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ നിയമ പഠനം ഉൾപ്പെടുത്താമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്കൂളുകളില്‍ ഹൈസ്കൂള്‍ തലം മുതല്‍ പാഠഭാഗങ്ങളില്‍ നിയമ പഠനം കൂടി ഉള്‍പ്പെടുത്തേണ്ടതിന്റെആവശ്യകത സംബന്ധിച്ചാണ് എംഎൽഎ സബ്മിഷൻ ഉന്നയിച്ചത്.

\"\"

ഇതിനുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ;
ഭരണഘടനാമൂല്യങ്ങൾ കുട്ടികളിൽ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദേശകതത്വങ്ങൾ എന്നിവ നിലവിലെ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച വിവരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ സംരക്ഷിക്കുന്നതിന് വേണ്ടി രൂപീകൃതമായ വിവിധ നിയമങ്ങൾക്ക് പാഠ്യപദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ ഭരണഘടനാപരമായ അവകാശങ്ങളെയും കർത്തവ്യങ്ങളെയും കുറിച്ച് കുട്ടികളെ കൂടുതൽ ബോധവാൻമാരാക്കുന്നതിനും ഉത്തമ പൗരൻമാരായി വളർന്ന് വരാൻ അവരെ സഹായിക്കുന്നതിനും വേണ്ടി നിയമ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുതാണ്.


മയക്കുമരുന്നിന്റെ ഉപയോഗം, പരിസര മലിനീകരണം സൈബർ കുറ്റകൃത്യങ്ങൾ എിവ സംബന്ധിച്ചുള്ള നിയമങ്ങൾ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവ കുട്ടികൾ അിറഞ്ഞിരിക്കേണ്ടതാണ്. സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ജനങ്ങളുടെയും കുട്ടികളുടെയും പ്രതീക്ഷകളും ആഗ്രഹങ്ങളെയും നിർദേശങ്ങളും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സമാഹരിക്കാനാവശ്യമായ ജനകീയ ചർച്ചകൾ ആഗസ്റ്റ് 23 ന് തുടങ്ങി . നിയമപഠനം അടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും ഉൾപ്പെടുത്തുന്ന കാര്യം പാഠ്യപദ്ധതി പരിഷ്‌കരണഘട്ടത്തിൽ ആലോചിക്കുന്നതാണ്.

\"\"

Follow us on

Related News

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട്...