പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പിജി ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ്‌: സെപ്റ്റംബർ 16വരെ സമയം

Aug 28, 2022 at 8:10 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: കോഫി ബോർഡ് ഓഫ് ഇന്ത്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ്‌ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യൻ കോഫി വ്യവസായമേഖലയിൽ കോഫി ടേസ്റ്റേഴ്സായി പ്രവർത്തിക്കാൻ ആവശ്യമായ അറിവും നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ്. 👇🏻👇🏻

\"\"

ഒരുവർഷമാണ് കോഴ്സ് ദൈർഘ്യം.
പാഠ്യപദ്ധതിയിൽ, കോഫി കൾട്ടിവേഷൻരീതികൾ, പോസ്റ്റ് ഹാർ​െവസ്റ്റ് മാനേജ്മെൻറ് ആൻഡ് പ്രാക്ടീസസ്,
കോഫി ക്വാളിറ്റി ഇവാല്വേഷൻ, റോസ്റ്റിങ് ആൻഡ് ബ്രൂവിങ് ടെക്നിക്സ്,
മാർക്കറ്റിങ് ആൻഡ് ട്രേഡ്, ക്വാളിറ്റി അഷ്വറൻസ് സിസ്റ്റംസ് (തിയറിയും പ്രാക്ടിക്കൽ സെഷനുകളും) എന്നിവ ഉൾപ്പെടുന്നു.

\"\"

യോഗ്യത
ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്,
ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയോൺമെൻറൽ സയൻസ് എന്നിവയിലൊരു വിഷയം പഠിച്ചുള്ള ബാച്ച്‌ലർ ബിരുദമോ അഗ്രിക്കൾച്ചറൽ സയൻസസിലെ ബാച്ച്‌ലർ ബിരുദമോ വേണം. ഓപ്പൺ വിഭാഗക്കാർക്ക് അപേക്ഷിക്കാം.
കോഫി മേഖല സ്പോൺസർചെയ്യുന്നവർക്ക് മുൻഗണനയുണ്ട്. അക്കാദമിക് മികവ്, അഭിമുഖം,സെൻസറി ഇവാല്വേഷൻ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. വിശദമായ വിജ്ഞാപനം, അപേക്ഷാഫോറം എന്നിവhttp://indiacoffee.org
യിൽനിന്ന്‌ ഡൗൺലോഡുചെയ്തെടുക്കാം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സെപ്റ്റംബർ 16-നകം
ഡിവിഷണൽ ഹെഡ്, കോഫി ക്വാളിറ്റി,
കോഫിബോർഡ്, നമ്പർ 1, ഡോ. ബി.ആർ. അംബേദ്കർ വീഥി, ബെംഗളൂരു -560001’ എന്ന വിലാസത്തിൽ ലഭിക്കണം.
കോഴ്സ് ഫീസ് 2,50,000 രൂപയാണ്.
പട്ടികവിഭാഗക്കാർക്ക് 1,25,000 രൂപയും അടയ്ക്കണം.

\"\"

Follow us on

Related News