SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ട്രേഡ്സ്മാൻമാറെ നിയമിക്കുന്നു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിങ് എന്നീ വിഭാഗങ്ങളിലാണ് നിയമനം. സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ /സിവിൽ എൻജിനിയറിങ് ഡിപ്ലോമ എന്നീ യോഗ്യത ഉണ്ടായിരിക്കണം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ടിഎച്ച്എസ് എൽസി/ ഐ.ടി.ഐ/ കെജിസിഇ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്ലോമയും, മെക്കാനിക്കൽ എൻജിനിയറിങ് ടിഎച്ച്എസ്എൽസി/ ഐ.ടി.ഐ/ കെജിസിഇ/ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫൗണ്ടറി/ മെക്കാനിസ്റ്റ്/ ഓട്ടോമൊബൈൽ/ സ്മിത്തി) ഡിപ്ലോമ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഈ മാസം 26ന് രാവിലെ 10മണിക്ക് അതത് ഡിപ്പാർട്ട്മെന്റുകളിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടുക.