പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

രണ്ടാം വർഷ ഹയർ സെക്കന്ററി സേ/ ഇപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Aug 24, 2022 at 2:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തി​രു​വ​ന​ന്ത​പു​രം: ജൂലൈ രണ്ടാം വർഷ ഹയർ സെക്കന്ററി സേ/ ഇപ്രൂവ്മെന്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. http://keralaresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് പരീക്ഷാഫലം    ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദിഷ്ട അപേക്ഷകൾ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ഈ മാസം 26നകം സമർപ്പിക്കേണ്ടതാണ്.

ഇരട്ട മൂല്യനിർണ്ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് ഉത്തക്കടലാസു കളുടെ പുനർമൂല്യനിർണ്ണയമോ, സൂക്ഷ്മ പരിശോധനയോ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഇവയുടെ ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് അപേക്ഷിക്കാവുന്നതാണ്. ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹയർ സെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ അപേക്ഷാഫീസ്, ഡിമാന്റ് ഡ്രാഫ്റ്റ്  ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യൂക്കേഷൻ , തിരുവനന്തപുരം എന്ന വിലാസം മുഖേന അതാതു സ്കൂൾ പ്രിൻസിപ്പൽമാർ മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.

\"\"

ഗവൺമെന്റ്/എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ പൂരിപ്പിച്ച അപേക്ഷകളോടൊപ്പം പുനർമൂല്യനിർണ്ണയ ഫീസ് കൈപ്പറ്റി, പി.ഡി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും, സ്കൂട്ടിനി, ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള ഫീസ് ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്. ഫോട്ടോകോപ്പി, സ്ക്രോട്ടിനി എന്നിവക്കായുള്ള അപേക്ഷ ഫീസ് 0202-01-102-97-03 (other receipts)\” എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടക്കേണ്ടതാണ്. റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽമാർ തുക അനുവദിച്ച് നൽകിയതിനുശേഷം, ബാക്കിയുള്ള തുക ബന്ധപ്പെട്ട ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് ചെലാന്റെ പകർപ്പ് ഈ ഓഫീസിലേക്ക് അയച്ചുതരേണ്ടതും അസൽ ആഡിറ്റിന് ഹാജരാക്കേണ്ടതുമാണ്.
അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ നിന്നും പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ ട്രഷികളിൽ ഒടുക്കേണ്ടതാണ്. റീഫണ്ടിന് അർഹരായ അൺഎയ്ഡഡ് സ്കൂൾ വിദ്യാർത്ഥികളുടെ അപേക്ഷ ചെലാൻ,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം പ്രിൻസിപ്പൽമാർ മുഖേന ഹയർ സെക്കന്ററി ഡയറക്ടറേറ്റിലേയ്ക്ക് അയച്ചു നൽകേണ്ടതാണ്. ഫീസ് വിവരങ്ങൾ (ഓരോ വിഷയത്തിനും)
പുനർമൂല്യനിർണ്ണയം: 500 രൂപ
സൂക്ഷ്മപരിശോധന: 100 രൂപ
ഫോട്ടോകോപ്പി: 300 രൂപ
ഹെഡ് ഓഫ് അക്കൗണ്ട് – \”0202-01-102-97-03 (other receipts)\”.
അപേക്ഷാഫോറങ്ങൾ അതാതു സ്കൂളുകളിൽ ഡിപ്പാർട്ട്മെന്റ് പോർട്ടലിൽ നിന്നും ലഭിക്കും. പ്രസ്തുത വിവരങ്ങൾ പ്രിൻസിപ്പൽമാർ ഓഗസ്റ്റ് 27ന് i-Exam മുഖേനയുള്ള ലിങ്കിലൂടെ അപ്ലോഡ് ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കന്ററി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.

\"\"

Follow us on

Related News

എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷം മുതൽ...