പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

സംസ്ഥാന അധ്യാപക അവാര്‍ഡ്: നിര്‍ണ്ണയ സമിതികളുടെ
ഘടനയില്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍

Aug 23, 2022 at 7:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നതിനുള്ള സമിതികളുടെ ഘനട പുതുക്കി നിര്‍ണ്ണയിച്ച് സംസ്ഥാന സര്‍ക്കാര്‍. അവാര്‍ഡിന് പരിഗണിക്കേണ്ട അധ്യാപകരെ പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗണ്‍സില്‍, സ്‌കൂള്‍ പാര്‍ലമെന്റ് എന്നിവക്ക് നിര്‍ദേശിക്കാം. പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളിലായി അഞ്ച് അധ്യാപകര്‍ക്ക് വീതമാണ് സംസ്ഥാനതല അവാര്‍ഡ് നല്‍കുക. എല്‍.പി, യു.പി അധ്യാപകരുടെ നാമനിര്‍ദേശം

\"\"

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും സെക്കന്‍ഡറി വിഭാഗം വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍മാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടേത് അതാത് ആര്‍.ഡി.ഡിമാര്‍ക്കും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടേത് അതാത് എ.ഡിമാര്‍ക്കുമാണ് നല്‍കേണ്ടത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തലത്തില്‍ എ.ഇ.ഒ അധ്യക്ഷനും ബി.പി.സി, ഡയറ്റ് ഫാക്കല്‍റ്റി, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അപേക്ഷകളില്‍ പ്രാഥമിക പരിശോധന നടത്തുക. ഡി.ഇ.ഒതല സമിതിയുടെ അധ്യക്ഷന്‍ ഡി.ഇ.ഒയാണ്. ഡയറ്റ് ഫാക്കല്‍റ്റി, ഡി.പി.ഒ, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങളാണ്. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍

\"\"

സെക്കന്‍ഡറി പത്രികകളുടെ പ്രാഥമിക പരിശോധന അതാത് ആര്‍.ഡി.ഡി/എ.ഡി.ഡി അധ്യക്ഷനായ സമിതിയാണ് നടത്തുക. ജില്ലാ കോര്‍ഡിനേറ്ററും ജില്ലയിലെ ഒരു സീനിയര്‍ പ്രിന്‍സിപ്പലും ഒരു വിദ്യാഭ്യാസ വിചക്ഷണനും അംഗങ്ങളാണ്. ജില്ലാ കള്കടറുടെ അധ്യക്ഷതയിലാണ് രണ്ടാംഘട്ട പരിശോധന നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ ചെയര്‍മാനാണ്. ഡി.ഡി.ഇ കണ്‍വീനറും ആര്‍.ഡി.ഡി, എ.ഡി, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.പി.സി, ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാതലത്തില്‍ നിന്ന് എല്‍.പി, യു.പി, സെക്കന്‍ഡറി തലങ്ങളില്‍ നിന്ന് രണ്ട് വീതം അധ്യാപകരേയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ നിന്ന് ഒരു അധ്യാപകനേയും വീതമാണ്

\"\"

സംസ്ഥാന തലത്തിലേക്ക് നോമിനേറ്റ് ചെയ്യേണ്ടത്. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. എസ്.ഇ.ആര്‍.ടി ഡയറക്ടര്‍, എസ്.എസ്.കെ ഡയറക്ടര്‍, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍, കൈറ്റ് സി.ഇ.ഒ എന്നിവരും പ്രഫ. വി കാര്‍ത്തികേയന്‍ നായരും അംഗങ്ങളാണ്.

Follow us on

Related News