SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
സ്വന്തം ലേഖകന്‍
കോഴിക്കോട്: ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ തെറ്റായി എന്റര്‍ ചെയ്ത പ്രധാനധ്യാപകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. തെറ്റ് വരുത്തിയ പ്രധാനധ്യാപകരില്‍ നിന്ന് വിശദീകരണം വാങ്ങി ചട്ടപ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂര്‍ണയില്‍ 6-ാം പ്രവൃത്തി ദിനത്തിലുള്‍പ്പെട്ട കുട്ടികളുടെ വിവരങ്ങളില്‍ വന്ന പിശകുകള്‍ കാരണം തസ്തിക നഷ്ടപ്പെട്ട കേസുകളില്‍ തസ്തിക

നിര്‍ണയത്തിന്റെ അപ്പീലില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പരിശോധന നടത്തി വിവരങ്ങളുടെ വസ്തുത ബോദ്ധ്യപ്പെട്ട് ആവശ്യമെങ്കില്‍ ഉത്തരവ് പരിഷ്‌കരിച്ചു നല്‍കണമെന്നും പൊതു വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ (ജനറല്‍) സി.എ സന്തോഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അഡീഷണല്‍ വിഷയം, ഒന്നാം ഭാഷ മുതലായവയില്‍ തെറ്റുകള്‍ കടന്നു കൂടിയതിനെ തുടര്‍ന്ന് പ്രധാനധ്യാപകര്‍ സര്‍ക്കാരിനെ സമീപിച്ചതോടെയാണ് വ്യാപക പിശക് സംഭവിച്ചതായി ശ്രദ്ധയില്‍ പെട്ടത്. തെറ്റ് തിരുത്താന്‍ അവസരം ആവശ്യപ്പെട്ടാണ് പ്രധാനധ്യാപകര്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണയ ഉത്തരവുകള്‍ പരിഷ്‌കരിച്ച് നല്‍കണമെന്ന് കൂടി ആവശ്യപ്പെട്ടായിരുന്നു ചില സ്‌കൂളുകളില്‍

നിന്നും അപേക്ഷ ലഭിച്ചത്. സമ്പൂര്‍ണയില്‍ 6-ാം പ്രവൃത്തി ദിനത്തില്‍ കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും തെറ്റ് വരുത്തരുതെന്നും നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണ്. തെറ്റ് സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം പ്രധാനധ്യാപകര്‍ക്ക് മാത്രമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ വിവരത്തില്‍ വന്ന പിശകുകള്‍ കാരണം തസ്തികകള്‍ നഷ്ടം വന്ന് അധ്യാപകര്‍ പുറത്താകുമെന്ന നില വന്നതോടെയാണ് പ്രധാനധ്യാപകര്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുള്ളത്. പലതവണ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും തെറ്റ് വരുത്തിയതിനെ സര്‍ക്കാര്‍ ഗൗരവമായാണ്

കാണുന്നത്. അതിനാലാണ് പ്രധാനധ്യാപകര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
- സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽ
- സ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം
- ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ് ഗവേഷണപഠനം
- 25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾ
- ബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ
0 Comments