SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: രാജ്യത്തെ 23 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്ഥലങ്ങളുടെ പേരാണ് നിലവില്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. എന്നാൽ ഈ നാമങ്ങൾ മാറ്റി സ്വാതന്ത്ര്യ സമര സേനാനികള്‍, പ്രാദേശിക നായകര്‍, ചരിത്ര സ്മാരകങ്ങള്‍-സംഭവങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി പുനര്‍നാമകരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എല്ലാ എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഇതിൽപെടും. പുനര്‍നാമകരണത്തിനുള്ള പേരുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

0 Comments