editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

ഇന്നുമുതൽ ഉയരും ദേശീയപതാക: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ

Published on : August 13 - 2022 | 7:02 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികൾ നടക്കുകയാണ്. കേരളത്തിലും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷമാണ് നടക്കുന്നത്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക നിർബന്ധമായും ഉയർത്തണം. ഓരോ വീട്ടിലും ഉള്ള വിദ്യാർത്ഥികളും യുവാക്കളുമാണ് പതാക ഉയർത്താനുള്ള ചുമതല ഏറ്റെടുക്കേണ്ടത്. ഇതിനുള്ള ദേശീയപതാകകൾ അതത് ജില്ലകളിൽ കുടുംബശ്രീ മുഖേന തയ്യാറായി കഴിഞ്ഞു.


ദേശീയപതാക ഉയർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ
🌐ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തുക. ഈദിവസങ്ങളിൽ ദേശീയപതാക രാത്രിയിൽ താഴ്ത്തണ്ടതില്ല.
ഫ്ളാഗ് കോഡിലെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
🌐ദേശീയപതാക ദീർഘചതുരാകൃതിയിലായിരിക്കണം. ഏതു വലുപ്പവും ആകാം. പതാകയുടെ നീളവും ഉയരവും (വീതി) തമ്മിലുള്ള അനുപാതം
3:2 ആയിരിക്കണം.
🌐കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണിത്തരങ്ങളിൽ നിർമിച്ച പതാകകൾ ഉപയോഗിക്കാം. പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം ആദരവോടെയും വ്യക്തതയോടെയുമാകണം. കേടുപാടുളളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയർത്താൻ പാടില്ല.
🌐ഒരു കൊടിമരത്തിൽ മറ്റേതെങ്കിലും പതാകയ്ക്കൊപ്പം ഒരേസമയം
ദേശീയ പതാക ഉയർത്താൻ പാടില്ല.
🌐ദേശീയ പതാക തലതിരിഞ്ഞ രീതിയിൽ പ്രദർശിപ്പിക്കരുത്.
തോരണം, റോസൈറ്റ് തുടങ്ങിയ അലങ്കാര രൂപത്തിൽ ഉപയോഗിക്കരുത്.
🌐പതാക നിലത്ത് തൊടാൻ അനുവദിക്കരുത്.
🌐പതാകയിൽ എഴുത്തുകൾ പാടില്ല.
കെട്ടിടങ്ങളുടെ മുൻവശത്തോ ജനൽപ്പാളിയിലോ ബാൽക്കണിയിലോ
തിരശ്ചീനമായി ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ സാഫ് റോൺ
ബാൻഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധം കെട്ടണം.
🌐ദേശീയ പതാകയ്ക്കു മുകളിലായോ അരികിലോ മറ്റ് പതാകകൾ സ്ഥാപിക്കരുത്.

0 Comments

Related News