editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
അൽകാമില്‍,നാഷണല്‍ ഇൻസ്റ്റിട്യൂട്ടുകളിൽ ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് പ്രവേശനംബഹിരാകാശ വിഷയങ്ങളെ ആസ്പദമാക്കി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾവനിതാ സിവിൽ പൊലീസ് ഓഫിസർ കായികക്ഷമതാ പരീക്ഷയും ശാരീരികക്ഷമത പരിശോധനയും 26ന് തുടങ്ങുംസ്കൂളുകളില്‍ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ കർശന നടപടിയെന്ന് മന്ത്രി വി.ശിവൻകുട്ടിബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 30വരെപ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു: ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാംകാനഡയില്‍ നിന്ന് പത്ത് കോടിയുടെ സ്കോളർഷിപ്പ് നേടി തൃശൂരിലെ യുവഗവേഷകഅമൃത വിശ്വവിദ്യാപീഠം സർവകലാശാലയിൽ ഹ്രസ്വകാല ജിയോ ഇൻഫോമാറ്റിക്സ് ഫോർ നാച്ചുറൽ റിസോഴ്സ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് കോഴ്സ്ദേവസ്വം ബോർഡുകളിലെ ജോലിക്കായി ആർക്കും പണം നൽകി വഞ്ചിതരാകരുത്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാം

സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍: സേവനങ്ങള്‍ക്ക് സ്‌കൂളുകള്‍ ഫീസോ സംഭാവനയോ ഈടാക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Published on : August 11 - 2022 | 5:14 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പടെയുള്ള വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്നതിന് സ്‌കൂളുകള്‍ ഫീസുകളോ സംഭാവനകളോ കുട്ടികളില്‍ നിന്ന് ഈടാക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ സേവന ചാര്‍ജുകള്‍ ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് പ്രീ-മെട്രിക് (മൈനോരിറ്റി) സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ ഇക്കാര്യവും വ്യക്തമാക്കിയിട്ടുള്ളത്. സ്‌കോളര്‍ഷിപ്പ്

സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍ വരത്തക്ക രീതിയില്‍ അറിയിപ്പ് നല്‍കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാര്‍/പ്രധാനാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ 0471-3567564, 8330818477, 9496304015 എന്നീ ഫോണ്‍ നമ്പരുകളിലേക്ക് വിളിക്കാവുന്നതും വിവരങ്ങള്‍ തേടാവുന്നതുമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ ഷിപ്പായ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും, സ്‌കൂളുകള്‍/സ്ഥാപനങ്ങള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള വിജ്ഞാപനം, കേന്ദ്ര

ന്യൂനപക്ഷകാര്യ മന്ത്രാലയം സൂചനകള്‍ പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രീ-മെട്രിക് (മൈനോരിറ്റി സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി) വഴി ഓണ്‍ലൈന്‍ ആയി ഫ്രഷ് /റിനിവല്‍ അപേക്ഷ സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി) വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബര്‍ 30 ആണ്. മുസ്ലീം, ക്രിസ്റ്റ്യന്‍, ജൈനര്‍, ബുദ്ധര്‍, സിഖ്, പാഴ്‌സി എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. സര്‍ക്കാര്‍/എയ്ഡഡ് അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ്

വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രസ്തുത സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകരായ കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആകെ വാര്‍ഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ വരെയാണ്. മാത്രമല്ല ഒരു കുടുംബത്തിലെ 2 കുട്ടികള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്.

0 Comments

Related News