SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി 2022-23 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ കോളേജ് അധികൃതർ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റ് പരിശോധിച്ച് കോഴ്‌സുകളും അലോട്ട്‌മെന്റ് നടത്തേണ്ട സീറ്റുകളും ഉറപ്പു വരുത്തേണ്ടതാണ്. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോഴ്‌സുകളിലോ സീറ്റുകളുടെ എണ്ണത്തിലോ മാറ്റം ആവശ്യമുണ്ടെങ്കിൽ എൽ.ബി.എസ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 04712560364 എന്ന നമ്പറുമായി ബന്ധപ്പെടുക.