പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ കരാർ നിയമനം

Aug 10, 2022 at 7:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

ആലപ്പുഴ:പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റ്, ഓവർസിയർ തസ്തികകളിൽ കരാർ നിയമനം . സീനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് പൊതുമരാമത്ത്/ ജലവിഭവ/ ഹാർബർ എൻജിനീയറിങ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്ന് വരമിച്ചവർക്കാണ് ഈ അവസരം. അപേക്ഷകർ 2022 ജനുവരി ഒന്നിന് 60 വയസിന് താഴെ പ്രായമുള്ളവർ ആയിരിക്കണം. പ്രതിമാസ വേതനം – 20065 രൂപ.

\"\"

ഓവർസീനിയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം, ഓട്ടോകാഡ്, എസ്റ്റിമേഷൻ സോഫ്റ്റ്വെയർ, ക്വാണ്ടിറ്റി സർവേ സോഫ്റ്റ്വെയറുകൾ എന്നിവയിൽ പരിചയമുള്ളവരും ആയിരിക്കണം. കൂടാതെ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും, പി. എം.ജി.എസ്.വൈ യിൽ മുൻപരിചയവുമുള്ളവരായിരിക്കണം. അപേക്ഷകർക്കുള്ള പ്രായപരിധി 2022 ജനുവരി ഒന്നിന് 35 വയസ്സാണ്. പ്രതിമാസ വേതനം – 20065 രൂപ.

\"\"

ഈ തസ്തികളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 . അപേക്ഷ അയക്കേണ്ട വിലാസം – എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം,പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷൻ യൂണിറ്റ് (പി.എം.ജി.എസ്.വൈ), ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, ആലപ്പുഴ.
കൂടുതൽ വിവരങ്ങൾക്ക്: 0477- 2261680.

Follow us on

Related News