SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വതന്ത്ര ഹാർഡ്‌വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്സ്) പ്രധാന ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംങ്, മെഷീൻ ലേർണിംങ്, അസിസ്റ്റീവ് ടെക്‌നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്റ്റുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദധാരികൾക്ക് റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. റിസർച്ച് അസോസിയേറ്റിന് കുറഞ്ഞത് 4 വർഷത്തെയും റിസർച്ച് അസിസ്റ്റന്റിന് 2 വർഷത്തെയും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. റിസർച്ച് അസോസിയേറ്റിന് 35,000-45,000 രൂപയും റിസർച്ച് അസിസ്റ്റന്റിന് 25,000-35,000 രൂപയുമാണ് വേതനം.റിസർച്ച് അസോസിയേറ്റിന് 35,000-45,000 രൂപയും റിസർച്ച് അസിസ്റ്റന്റിന് 25,000-35,000 രൂപയുമാണ് വേതനം.
പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.സി.എ/ എം.ബി.എ/ എം.എ (Computational Linguistics/ Linguistics) ബിരുദധാരികൾക്ക് ഓഗസ്റ്റ് 17-ാം തീയതി ഐസിഫോസ്സിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ബിരുദ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ബയോഡാറ്റയുമായി വേണം അഭിമുഖത്തിൽ പങ്കെടുക്കേണ്ടത്.
സ്വതന്ത്ര ഹാർഡ്‌വെയർ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2022 പ്രോഗ്രാമിലേക്ക് ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്‌സി/ എം.എസ്‌സി/ എം.സി.എ/ എം.ബി.എ ബിരുദധാരികൾക്ക് ഓഗസ്റ്റ് 17ന് ഐസിഫോസ്സിൽവെച്ച് നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കാനുള്ള അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ ഫെലോഷിപ്പ് തുകയായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് https://icfoss.in
ഫോൺ നമ്പർ : 0471-2700012/13/14; 0471-2413013; 9400225962.