SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ ഇൻ വൊക്കേഷൻ (D Voc) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അഞ്ച് സർക്കാർ പോളിടെക്‌നിക് കോളേജുകളിലേക്കാണ് ത്രിവത്സര ഡി-വോക് പ്രോഗ്രാം നടത്തപ്പെടുന്നത്. കേരള സർക്കാരിന്റെ ASAPഉം സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കൂടിയാണ് AICTE-അംഗീകൃത കോഴ്‌സുകൾ നടത്തുന്നത്.
3 വർഷം (6 സെമസ്റ്റർ) ദൈർഘ്യമുള്ളതാണ് ഈ കോഴ്സ്. കൂടാതെ തിങ്കൾ മുതൽ ശനി വരെയാണ് ക്ലാസുകൾ നടത്തുക. ഉച്ചയ്ക്ക് 2.00 മുതൽ വൈകിട്ട് 7.00 വരെയാണ് ക്ലാസുകളുടെ സമയം. ആകെ സീറ്റുകളിൽ 50 ശതമാനം സ്പോൺസർ ചെയ്ത ഉദ്യോഗാർത്ഥികൾക്കായി മാറ്റിവെക്കുകയും ബാക്കിയുള്ളവ ജനറൽ മെറിറ്റിന് കീഴിൽ പരിഗണിക്കുകയും ചെയ്യും.
ഗവ. പോളിടെക്നിക് കോളേജ് ആറ്റിങ്ങൽ, IPT & GPC ഷൊർണൂർ, ഗവ. പോളിടെക്നിക് കോളേജ് കോട്ടയം, ഗവ. പോളിടെക്നിക് കോളേജ് പെരിന്തൽമണ്ണ, MTI തൃശ്ശൂർ എന്നീ കോളേജുകളിലാണ് ഈ കോഴ്സ് നടത്തുന്നത്. വിദ്യാർത്ഥികൾ SSLC/THSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർ ആയിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 20.08.2022. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://www.polyadmission.org/dvoc/index.php?r=site%2Fhome, www.asapkerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.