SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കോട്ടയം: ബിഎഡ് ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിര പ്രവേശനമെടുക്കേണ്ടവരും ഒന്നാം ഒപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമോ ഡൗണ്‍ലോഡ് ചെയ്ത് കോളേജുമായി ബന്ധപ്പെടേണ്ടതാണ്. വിദ്യാർത്ഥികൾ ഓഗസ്റ്റ് 16ന് വൈകിട്ട് 4 മണിക്ക് മുൻപായി നേരിട്ട് ഹാജരാകേണ്ടതാണ്. പ്രവേശനം ഉറപ്പിക്കാൻ വരുന്ന വിദ്യാർത്ഥികൾ കോളേജില്‍ അടക്കേണ്ട ഫീസ് സഹിതമായിരിക്കണം വരേണ്ടത്.

താത്കാലിക പ്രവേശനമെടുക്കുന്ന വിദ്യാർത്ഥികൾ കോളേജുകളില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല. ഇവര്‍ക്ക് ഓണ്‍ലൈൻ മുഖേന ആഗസ്റ്റ് 16ന് വെകിട്ട് നാല് മണിക്ക് മുന്‍പായി കോളേജിൽ പ്രവേശനമെടുക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് cap.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.