SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള അഖിലേന്ത്യ പൊതുപരീക്ഷയായ കോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്-യു.ജി (സി.യു.ഇ.ടി) രണ്ടാം ഘട്ടം സാങ്കേതിക തകരാര്‍ മൂലം എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും പരീക്ഷ നടത്തുന്നു. 24 മുതല്‍ 28 വരെയായി വീണ്ടും പരീക്ഷകള്‍ നടത്താനാണ് തീരുമാനം. നേരത്തേ ആഗസ്റ്റ് നാലു മുതല്‍ ആറു വരെ നടന്ന രണ്ടാം ഘട്ട പരീക്ഷ സാങ്കേതിക തകരാര്‍ മൂലം എഴുതാന്‍

കഴിയാതിരുന്നവര്‍ക്കായാണ് പുതിയ അവസരം. നേരത്തെ പരീക്ഷയുടെ ആദ്യ ഷിഫ്റ്റില്‍ 17 സംസ്ഥാനങ്ങളിലായി ഒട്ടുമിക്ക സെന്ററുകളിലും പരീക്ഷ നടത്താനായിരുന്നില്ല. രണ്ടാമത്തെ ഷിഫ്റ്റില്‍ 489 സെന്ററുകളിലും പരീക്ഷ മുടങ്ങി. നേരത്തെ ആഗസ്റ്റ് 12നും 14നും ഇടയില്‍ പുതിയ പരീക്ഷ നടത്തുമെന്ന് എന്‍.ടി.എ പ്രഖ്യാപിച്ചിരുന്നി. ഈ ദിവസങ്ങളില്‍ വിവിധ ആഘോഷ ദിനങ്ങള്‍ വരുന്നതിനാല്‍ തീയതി മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു. അതോടെയാണ്

പരീക്ഷ ആഗസ്റ്റ് 24 മുതല്‍ 28 വരെയുള്ള തിയ്യതികളില്‍ നടത്താന്‍ തീരുമാനമുണ്ടായത്. പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍.ടി.എ വെബ്‌സൈറ്റില്‍നിന്ന് വൈകാതെ ഡൗണ്‍ലോഡ് ചെയ്യാം. മൂന്നാം ഘട്ട പരീക്ഷ നേരത്തേ നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് 17,18, 20 തീയതികളില്‍ തന്നെ നടക്കും.
0 Comments