SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: ഈ അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി/പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) വിജയിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ ക്യാഷ് അവാർഡ്. എസ്.എസ്.എൽ.സി/പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും \’ബി\’ ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ക്യാഷ് അവാർഡ് നൽകുന്നത്. 5,000 രൂപയാണ് ക്യാഷ് അവാർഡ്.

2022 മാർച്ച് അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ്ടു പരീക്ഷ വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസായൽ മതി. അപേക്ഷകൾക്കുള്ള അവസാന തീയതി സെപ്റ്റംബർ 12 വൈകിട്ട് 5 മണി.
അപേക്ഷാ ഫോം www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 7153, 7156