പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

അഖിലേന്ത്യ ആയുഷ് പി.ജി പ്രവേശന പരീക്ഷ: ഓഗസ്റ്റ് 18വരെ സമയം

Aug 8, 2022 at 12:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം:ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളുടെ എൻട്രൻസ് എക്സാമിന് (AIAPGET-2022) ഇപ്പോൾ അപേക്ഷിക്കാം. ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിഎഎംഎസ്/ ബിയുഎംഎസ്/ബിഎസ്എംഎസ്/ബിഎച്ച്എംഎസ് (BAMS/BUMS/BSMS/BHMS) ബിരുദമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷക്കുള്ള അവസാന തീയതി ഓഗസ്റ്റ് 18.

കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷക്ക് അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട 120 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുണ്ടാവും. രണ്ട്‌ മണിക്കൂർ നീണ്ട എൻട്രൻസ് എക്സാമിന്റെ പരീക്ഷ തീയതിയും പരീക്ഷ കേന്ദ്രവും പിന്നീട് അറിയിക്കും. ജനറൽ/ഒബിസി-എൻസിഎൽ വിഭാഗങ്ങൾക്ക് 2700 രൂപയും, ജനറൽ EWS 2450 രൂപയും, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1800 രൂപയുമാണ് അപേക്ഷ ഫീസ്.

കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി 14 പരീക്ഷ കേന്ദ്രങ്ങലാണ് ഉള്ളത് . വിദ്യാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ നാല് കേന്ദ്രങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം.
കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തമിഴ്നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി; കർണാടകത്തിൽ ബംഗളൂരു, ധർവാർഡ്, ഗുൽബർഗ, മംഗളൂരു എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്: http://aiapget.nta.ac.in/

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...