SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം:ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളുടെ എൻട്രൻസ് എക്സാമിന് (AIAPGET-2022) ഇപ്പോൾ അപേക്ഷിക്കാം. ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി എം.ഡി/എം.എസ്/പി.ജി ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിഎഎംഎസ്/ ബിയുഎംഎസ്/ബിഎസ്എംഎസ്/ബിഎച്ച്എംഎസ് (BAMS/BUMS/BSMS/BHMS) ബിരുദമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷക്കുള്ള അവസാന തീയതി ഓഗസ്റ്റ് 18.

കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷക്ക് അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട 120 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുണ്ടാവും. രണ്ട് മണിക്കൂർ നീണ്ട എൻട്രൻസ് എക്സാമിന്റെ പരീക്ഷ തീയതിയും പരീക്ഷ കേന്ദ്രവും പിന്നീട് അറിയിക്കും. ജനറൽ/ഒബിസി-എൻസിഎൽ വിഭാഗങ്ങൾക്ക് 2700 രൂപയും, ജനറൽ EWS 2450 രൂപയും, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1800 രൂപയുമാണ് അപേക്ഷ ഫീസ്.

കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി 14 പരീക്ഷ കേന്ദ്രങ്ങലാണ് ഉള്ളത് . വിദ്യാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ നാല് കേന്ദ്രങ്ങൾ പരീക്ഷക്കായി തിരഞ്ഞെടുക്കാം.
കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തമിഴ്നാട്ടിൽ ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി; കർണാടകത്തിൽ ബംഗളൂരു, ധർവാർഡ്, ഗുൽബർഗ, മംഗളൂരു എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക്: http://aiapget.nta.ac.in/