പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ കുറയുന്നു: ഹയർ സെക്കന്ററിയിലും തസ്തിക നിർണയം വരുന്നുസ്കൂൾ വിദ്യാർത്ഥികൾക്ക് ടോട്ടൽ ഡെവലപ്മെന്റ് പ്രോഗ്രാം: ഓൺലൈൻ വെക്കേഷൻ ക്ലാസ്സ്കൂൾ വിദ്യാർത്ഥികൾക്ക് അധിക്കാല ക്ലാസുകൾകെ-ടെറ്റ് പരീക്ഷ വിജയികളുടെ പ്രമാണ പരിശോധനപ്രീ മെട്രിക്‌, പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പായി 454 കോടി രൂപ അനുവദിച്ചുഎൻജിനീയറിങ് – മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം ഏപ്രില്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിൽവിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്: അപേക്ഷ മാർച്ച് 30 വരെകെ.ജി.റ്റി.ഇ കൊമേഴ്സ് തീയതി നീട്ടി, സി- ഡിറ്റ് പാനലിൽ അവസരംകെജിറ്റിഇ പ്രിന്റിങ് ടെക്നോളജി കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 30വരെലാബ് അസിസ്റ്റന്റ് വിരമിക്കുന്ന തസ്തികയിൽ മാത്രം ലൈബ്രേറിയൻ നിയമനത്തിന് ശുപാർശ: പ്രതിഷേധവുമായി ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ

വേദവ്യാസ വിദ്യാലയത്തെ സൈനിക സ്കൂളാക്കി മാറ്റാനൊരുങ്ങി പ്രതിരോധമന്ത്രാലയം

Aug 5, 2022 at 4:47 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ന്യൂഡൽഹി: കേരളത്തിൽ സ്വകാര്യമേഖലയിലെ ആദ്യ സൈനികസ്കൂളായി കോഴിക്കോട് വേദവ്യാസ വിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിനെ മാറ്റുവാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം. സ്വകാര്യപങ്കാളിത്തത്തോടെയാണ് വേദവ്യാസവിദ്യാലയത്തെ സൈനിക സ്കൂളാക്കി മാറ്റുന്നത്. കേരളത്തിലെ ആദ്യത്തെ സൈനികസ്കൂൾ പ്രവർത്തിക്കുന്നത് കഴക്കൂട്ടതാണ്.

സ്വകാര്യപങ്കാളിത്തത്തോടെ സൈനിക സ്കൂളുകൾ നടപ്പാക്കുവാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ സൈനിക സ്കൂളികളാക്കി മാറ്റുന്നത് . പല ഘട്ടങ്ങളായിട്ടാണ് സൈനിക സ്കൂളുകൾ എന്ന പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 12 സ്കൂളുകൾ സൈനിക സ്കൂളുകളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തിൽ കോഴിക്കോട് വേദവ്യാസ വിദ്യാലയം ഉൾപ്പെടെ ഏഴ് സ്കൂളുകളെയാണ് സൈനിക സ്കൂളുകളാക്കി മാറ്റുന്നത് .

അദാനി കമ്യൂണിറ്റി എംപവർമെന്റ് ഫൗണ്ടേഷൻ (ആന്ധ്രാപ്രദേശ്), കേശവ സരസ്വതിവിദ്യാമന്ദിർ (ബിഹാർ), ദുധ്‌സാഗർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേഷൻ (ഗുജറാത്ത്), ബാബാ മസ്ത്‌നാഥ് ആയുർവേദ-സംസ്കൃത ശിക്ഷൺ സൻസ്ഥാൻ (ഹരിയാണ), സ്വാമി വിവേകാനന്ദ യൂത്ത് മൂവ്‌മെന്റ് (കർണാടക), എസ്.കെ. ഇന്റർനാഷണൽ സ്കൂൾ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റുസ്കൂളുകൾ.

Follow us on

Related News