SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു അസിസ്റ്റന്റ് കം ക്യാഷ്യർ തസ്തികയിലും ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലും നിയമനം നടത്തുന്നു. കേരള സർക്കാർ സർവ്വീസിലുള്ള ജീവനക്കാർക്ക് ഇതിലേക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് കം ക്യാഷ്യർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ കേരള സർക്കാർ യൂണിവേഴ്സിറ്റി സർവ്വീസിൽ അതേ തസ്തികയിലോ അസിസ്റ്റന്റ് തസ്തികയിലോ ജോലി ചെയ്യുന്നവർ ആയിരിക്കണം. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുന്നവർ കേരള സർക്കാർ സർവ്വീസിൽ അതേ തസ്തികയിൽ ജോലി ചെയ്യുന്നവരും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങ്, ഷോർട്ട് ഹാൻഡ് പരീക്ഷകൾ പസ്സായവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരും ആയിരിക്കണം.
അപേക്ഷയോടൊപ്പം ഓഫീസ് മേധാവി ഒപ്പിട്ട കെ എസ് ആർ പാർട്ട് -1 ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും, വകുപ്പ് മേധാവി നൽകുന്ന നിരാക്ഷേപ സാക്ഷ്യപത്രം, ജീവനക്കാരന്റെ ബയോഡാറ്റയും ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20 -08 – 2022 വൈകുന്നേരം 5 മണി. അപേക്ഷ അയക്കേണ്ട മേൽവിലാസം: മെമ്പർ സെക്രട്ടറി
കൈലാസം
റ്റി.സി 4/1679 (1)43
ബൽഹാവൻ ഗാർഡൻസ്
കവടിയാർ
തിരുവനന്തപുരം – 695 003. കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.