SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി രണ്ട് എയ്ഡഡ് എൻജിനീയറിങ് കോളജുകൾക്ക് സ്വയംഭരണ പദവി നൽകി . കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജിനും കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിനുമാണ് സ്വയംഭരണധിക്കാരം നൽകുന്നത്. സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലുള്ള മൂന്ന് എൻജിനീയറിങ് കോളേജുകളിൽ രണ്ടെണ്ണത്തിന് ഇതോടെ സ്വയംഭരണാധികാരം ലഭിക്കും.
ടി.കെ.എം എൻജിനീയറിങ് കോളേജിന്റെ സ്വയംഭരണ പദവിക്ക് യു.ജി.സി അംഗീകാരം നൽകി.അഫിലിയേറ്റിങ് സർവകലാശാലയായ എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല സ്വയംഭരണപദവി വിജ്ഞാപനം ചെയ്യുന്നതോടെ ടി കെ എം എൻജിനീറിങ് കോളേജിന് 10 വർഷത്തേക്ക് സ്വയംഭരണാധികാരം ലഭിക്കും. മാർ അത്തനേഷ്യസ് കോളജിന് സ്വയംഭരണ പദവി നൽകുന്നതിന്‍റെ ഭാഗമായുള്ള യു.ജി.സി നടപടികൾ പൂർത്തിയായി . യു ജി സി റിപ്പോർട്ടിനനുസരിച്ച് കോളേജിന് സ്വയംഭരണ പദവി ലഭിക്കും .
സ്വയം ഭരണപദവി ലഭിക്കുന്ന കോളേജുകൾക്ക് സ്വന്തമായി പാഠ്യപദ്ധതി വികസിപ്പിക്കാനും പരീക്ഷ നടത്തിപ്പിനും സ്വന്തമായി കോഴ്സുകൾ രൂപകല്പനകൾ ചെയ്തു ആരംഭിക്കാനുമുള്ള അധികാരമാണ് ലഭിക്കുക. ബിരുദ സർട്ടിഫിക്കറ്റുകൾ സർവകലാശാലയാണ് നൽകുന്നത് .പരീക്ഷ നടത്തിപ്പിനും പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുമായി കോളേജ് തലത്തിൽ ഗവേണിങ് കൗൺസിൽ, അക്കാദമിക് കൗൺസിൽ, ബോർഡ് ഓഫ് സ്റ്റഡീസ് സമിതികൾ നിലവിൽ വരും.അസോസിയേറ്റ് പ്രഫസർ റാങ്കിൽ കുറയാത്ത അധ്യാപകനെ പരീക്ഷ കൺട്രോളറായി നിയമിക്കും.