തിരുവനന്തപുരം: കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ ഓഫിസിൽ ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. സർക്കാർ നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രൻസിപ്പൽ/ സീനിയർ നഴ്സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.
ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ അപേക്ഷയുടെ കൂടെ ഉൾപ്പെടുത്തിയിരുക്കണം. അപേക്ഷകൾ ഓഗസ്റ്റ് 6ന് വൈകിട്ട് അഞ്ചിനു മുമ്പ് താഴെ പറയുന്ന മേൽവിലാസത്തിൽ അയക്കണം. വിലാസം: രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035