SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍ സെക്കന്‍ററി ഒന്നാം വര്‍ഷ ക്ലാസുകൾ ഓഗസ്റ്റ് 25ന് ആരംഭിക്കും. മുഖ്യഘട്ട ആദ്യ അലോട്ട്മെന്‍റും സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റും ആഗസ്റ്റ് 5 ന് രാവിലെ 11 മണി മുതല്‍
പ്രവേശനം സാധ്യമാകുന്ന വിധത്തില്‍
പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്മെന്‍റിന്‍റെ പ്രവേശനം 2022 ആഗസ്റ്റ് 5 ന് ആരംഭിച്ച് ആഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കുന്നതാണ്. 👇🏻👇🏻
മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ്
2022 ആഗസ്റ്റ് 15ന് പ്രസിദ്ധീകരിച്ച് പ്രവേശനം ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കുന്നതാണ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് 2022 ആഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കുന്നതാണ്. പ്രവേശനം ആഗസ്റ്റ് 24 ന് പൂര്‍ത്തീകരിച്ച് ഒന്നാം വര്‍ഷ ക്ലാസുകള്‍ 2022 ആഗസ്റ്റ് 25 ന്
ആരംഭിക്കുന്നതാണ്.