SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേർണലിസം പിജി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ഡിപ്ലോമ ഇൻ ടെലിവിഷന്‍ ജേര്‍ണലിസം,ഡിപ്ലോമ ഇൻ പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10 ആണ്.
ഒരു വർഷം ദൈർഘ്യമുള്ള കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകർക്കുള്ള കൂടിയ പ്രായപരിധി 28 വയസ്സാണ്. പട്ടികജാതി /പട്ടികവര്‍ഗ /ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് പ്രായത്തിലും ഫീസിലും ഇളവുണ്ട് . ഓൺലൈൻ പ്രവേശന പരീക്ഷയുടെയും അഭിരുചി പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപയും മറ്റുള്ള വിഭാഗങ്ങൾക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് : 0484 2422275.
ഇ-മെയില്‍: kmaadmission2022@admin