SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ജൻഡർ ന്യൂട്രൽ യൂണിഫോം ആരെയും അടിച്ചേൽപ്പിക്കാനാകില്ലന്നും കുട്ടികളിലെ അമിത ഫോൺ ഉപയോഗം കുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. സ്കൂള്‍ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് മന്ത്രി കർശന നിർദേശം നൽകി. ഇതു സംബന്ധിച്ച് കൊവിഡ് കാലത്ത് നല്കിയ ഇളവ് നീക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവിയെന്നും ഹെസ്മാസ്റ്റര് ഇനി മുതൽ വൈസ് പ്രിന്‍സിപ്പൽ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട് വെച്ചും സംസ്ഥാന സ്കൂള്‍ കായികമേള നവംബറില്‍ തിരുവനന്തപുരത്ത് വച്ച് നടക്കും.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുമെന്നും പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഘട്ട അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടത്തും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22ന് പ്രസിദ്ധീകരിച്ച് 25ന് പ്രവേശനം നടത്തും. സംസ്ഥാനത്തെ ഗേൾസ് , ബോയ്സ് സ്കൂളുകൾ മിക്സഡ് ആക്കാനുള്ള തീരുമാനം വിശദമായി പഠിച്ചശേഷം മാത്രമേ ഉണ്ടാവുകയുള്ളുവെന്നും പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിര്‍ദ്ദേശിച്ചാല്‍ മാത്രം മിക്സഡ് സ്കൂളാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.