SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫിനിഷിങ് സ്‌കൂളായ റീച്ചിൽ വിവിധ പരിശീലന പരിപാടികളിലേക്ക് ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു. ഐ.ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ്‌സ്‌കിൽ മേഖലകളിൽ ട്രെയിനിങ് പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 7.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലകൻ
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം ക്ലാസ്സോടെ ബിരുദം/ബിരുദാനന്തര ബിരുദം നേടിയിരിക്കണം. കൂടാതെ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
ഐടി പരിശീലകൻ
ഏതെങ്കിലും വിഷയത്തിൽ ബിരുദവും പിജിഡിസിഎയും കൂടാതെ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
സോഫ്റ്റ് സ്കിൽ പരിശീലകൻ
നല്ല ആശയവിനിമയവും അവതരണ വൈദഗ്ധ്യവും ഏതെങ്കിലും വിഷയത്തിൽ പി.ജിയും 3വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായപരിധി
40ഉം 40 വയസ്സിനു താഴെയും
അപേക്ഷകർ അവരുടെ ബയോഡാറ്റ, യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ഓഗസ്റ്റ് 7 വരെ hr@reach.org.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് https://reach.org.in, https://kswdc.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0471-2365445, 9496015051.