തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റർ ബി . ടെക് , ബി ആർക് ഫലം പ്രസിദ്ധീകരിച്ചു . ഫലം സർവകലാശാല വെബ്‌സൈറ്റിലും സ്റ്റുഡന്റസ് കോളേജ് ലോഗിനിലും ലഭ്യമാണ് .
ജൂൺ മാസത്തിൽ നടത്തിയ ബി.ടെക് എട്ടാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ബി.ആര്‍ക്ക് പത്താം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത് .
ബി.ടെക് വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും ആഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പുനര്‍മൂല്യനിര്‍ണയത്തിന് 600 രൂപയും, പകർപ്പിന് 500 രൂപയുമാണ് ഫീസ് .
കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in