SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/FnigCLXZk0vKrsNDOr1OPw
തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള ആഭിമുഖം വഴിയാണ് നിയമനം. ബി.എ.എം.എസ്, എം.ഡി (കൗമാരഭ്യത്യം) എന്നീ യോഗ്യതയുള്ളവർക്ക്അ ഭിമുഖത്തിൽ പങ്കെടുക്കാം. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 മണിക്ക് ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് അഭിമുഖം നടത്തുക.