editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾസൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പാള്‍: വിരമിച്ചവര്‍ക്ക് അവസരംപരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾകേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംരംഭകത്വ പരിശീലനംലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കിശുചിത്വമിഷന്റെ ഭാഗമായി നഗരസഭകളില്‍ 99യുവ പ്രൊഫഷണലുകള്‍ക്ക് അവസരംഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചു

ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്‌നോളജി കോഴ്സ്: കുറഞ്ഞ യോഗ്യത എസ്.എസ്.എൽ.സി

Published on : July 28 - 2022 | 12:47 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കണ്ണൂർ: കേരള സർക്കാറിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡലൂം ടെക്നോളജിയിൽ ‘ക്ലോത്തിംങ് ആൻഡ് ഫാഷൻ ടെക്‌നോളജി’ കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫാഷൻ ഡിസൈനിംഗ് (Fashion Designing), ഗാർമെൻ്റ് മാനുഫാക്ചറിങ് ടെക്നോളജി (Garment Manufacturing Technology), അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി (Apparel Production Technology), പ്രൊഡക്ഷൻ ആൻ്റ് മാർക്കറ്റിംഗ് മാനേജ്മെൻ്റ് (Production and Marketing Management), തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണച്ചിരിക്കുന്നത്. ലോകോത്തര ഡിസൈൻ സോഫ്റ്റുവെയറുകളായ കോറൽ ഡ്രോ (Corel draw) , ഫോട്ടോഷോപ്പ് (Photoshop), റീച്ച് (Reach) , സി എ ഡി (CAD) എന്നിവയിൽ വിദഗ്ദ്ധ പരിശീലനവും നൽകുന്നു. കമ്പ്യൂട്ടർ ഫാഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഡ്രസ്സ് ഡിസൈനിംഗ്, പറ്റേൺ മേക്കിംഗ്, നെയ്ത്ത് പരിശീലനം, ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവയും കോഴ്‌സിന്റെ പ്രത്യേകതയാണ്.എസ്.എസ്.എൽ.സി വിജയിച്ച 35 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ കാലാവധിയുള്ള ഈ കോഴ്‌സ്സുകൾക്ക് കോഷൻ ഡെപ്പോസിറ്റ് ഉൾപ്പെടെ 21,200 രൂപയാണ് ഫീസ്. ആഗസ്റ്റ് 12 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി . അപേക്ഷകൾ ഓൺലൈനായും , നേരിട്ടും, തപാൽ മുഖേനയും അയക്കാവുന്നതാണ്.അപേക്ഷ ഫോം http://iihtkannur.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . വിശദ വിവരങ്ങൾക്ക്: 0497-2835390

0 Comments

Related News