പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിങ്: നാളെ മുതൽ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം

Jul 26, 2022 at 5:54 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേയ്ക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി  ജൂലൈ 27 മുതൽ ഓഗസ്റ്റ്  20 വരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്.👇🏻👇🏻

\"\"

അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ  വഴിയോ ജൂലൈ 27 മുതൽ  ഓഗസ്റ്റ് 20 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.👇🏻

\"\"


അപേക്ഷകർ, ഫിസിക്‌സ്, കെമസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GN&M കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. അപേക്ഷാർത്ഥികളുടെ ഉയർന്ന പ്രായപരിധി 45 വയസ് ആണ്. സർവ്വീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 49 വയസാണ്.
 എൽ.ബി.എസ് സെന്റർ ഡയറക്ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.

\"\"
\"\"

Follow us on

Related News