editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കേരള ഷിപ്പിങ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സിസ്റ്റം & വെബ്‌സൈറ്റ് അഡ്മിനിസ്‌ട്രേറ്റര്‍റബ്ബര്‍ ബോര്‍ഡില്‍ ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി: വാക്- ഇന്‍- ഇന്റര്‍വ്യൂസിബിഎസ്ഇ 10,12 പരീക്ഷ: വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇന്നുമുതൽ തിരുത്താംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂര്‍ക്കേല: 143 അധ്യാപക ഒഴിവുകള്‍സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ: അപേക്ഷ നാളെവരെ മാത്രംനാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ഫാക്കല്‍റ്റി: 17ഒഴിവുകൾപിഎച്ച്ഡി പരീക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾഐ.ടി. മേഖലയില്‍ അവസരമൊരുക്കാന്‍ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം: Calicut University Newsപരീക്ഷാഫലം,രജിസ്ട്രേഷൻ മാറ്റി, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോയിൽ സീസൺ ടിക്കറ്റ്: പുതിയ സംവിധാനം ജൂലൈ 25മുതൽ 

Published on : July 21 - 2022 | 5:53 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കൊച്ചി: മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ പുതിയ യാത്രാ പാസുകൾ (സീസൺ ടിക്കറ്റ്) പുറത്തിറക്കും. രണ്ട് തരം പാസുകളാണ് പുറത്തിറക്കുന്നത്.👇🏻👇🏻

ഒരു ദിവസത്തേക്കുള്ള 50 രൂപയുടെ പാസ്സും 1000 രൂപയുടെ പ്രതിമാസ പാസുമാണ് പുറത്തിറക്കുന്നത്. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഡേ പാസ് ഉപയോഗിച്ച്  50 രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര പ്രാവശ്യവും വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാം. 1000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം  എത്ര ദൂരവും എത്ര തവണ വേണമെങ്കിലും.മെട്രോയിൽ യാത്ര ചെയ്യാം. കാലാവധി കഴിഞ്ഞാൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെത്തി കാർഡുകൾ👇🏻👇🏻

റീചാർജ്ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭ്യമാണ്.  വിദ്യാഭ്യാസ സ്ഥാപനം നൽകിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ കാണിച്ച് ഈ മാസം 25 മുതൽ പാസുകൾ വാങ്ങാം.

0 Comments

Related News