SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: ഇന്ത്യയിലെ നഴ്സിങ് വിദ്യാർത്ഥികൾക്കും നഴ്സുമാർക്കും യുഎഇയിൽ ജോലി ലഭിക്കാൻ ഇനി പ്രവൃത്തിപരിചയം ആവശ്യമില്ല. ഇതുവരെ യുഎഇയിൽ നഴ്സുമാർക്ക് ജോലി ലഭിക്കാൻ 2 വർഷത്തെ പ്രവൃത്തിപരിചയവും ആരോഗ്യവിഭാഗത്തിന്‍റെ എഴുത്തുപരീക്ഷയും പാസാകാണം എന്നായിരുന്നു നിയമം. പുതിയ തീരുമാനം അനുസരിച്ച് പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്സുമാർക്ക് യുഎഇയിൽ ജോലിയിൽ പ്രവേശിക്കാം. പുതിയ തീരുമാനം യുഎഇ ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ പ്രഫഷനൽ ക്വാളിഫിക്കേഷൻ പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.👇🏻👇🏻
ഇനിമുതൽ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിങ്ങും ഉള്ളവർക്ക് യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാൻ കഴിയും. പരീക്ഷ വിജയിക്കുന്നവർക്ക് യുഎഇയിലെ വിവിധ ആശുപത്രികളിൽ ജോലി നേടാം. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ/ ടെക്നോളജിസ്റ്റ് എന്നീ ജോലികൾക്കും പ്രവൃത്തി പരിചയമില്ലാതെത്തന്നെ ഇപ്പോൾ യുഎഇയിൽ പരീക്ഷ എഴുതാൻ കഴിയും. സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) വിളിക്കാം.👇🏻👇🏻
http://norkaroots.org എന്ന വെബ്‌സൈറ്റിലും വിശദവിവരങ്ങൾ ലഭിക്കും.
നഴ്സുമാർക്ക് വേണ്ട യോഗ്യത
🌐യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ പാസാകണം
🌐റജിസ്ട്രേർഡ് നഴ്സ്–ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നു നഴ്സിങ്ങിലുള്ള ബാച്ലർ ബിരുദം. 🌐നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ.
🌐ഗുഡ് സ്റ്റാൻഡിങ് സർടിഫിക്കറ്റ്.