editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഒന്നാം സമ്മാനം 20ലക്ഷം: ഡിസംബർ 16മുതൽ സംപ്രേഷണം2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് കിറ്റുകൾ: ആധുനിക സാങ്കേതിക വിദ്യ പകർന്നുനൽകുന്ന പദ്ധതിക്ക് ഡിസംബർ 8ന് തുടക്കമാകുംദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്മദ്രാസ് ഐഐടിക്ക് കീഴിൽ ഓൺലൈൻ ഡിഗ്രി: പത്താം ക്ലാസുകാർക്ക് അവസരംനഴ്‌സിങ്, പരാമെഡിക്കൽ ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷൻ സമർപ്പണവും ഇന്നുമുതൽകാലിക്കറ്റ് എന്‍ഐടിയില്‍ അറ്റന്‍ഡന്റ് : പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരംപോസ്റ്റ് ‌മെട്രിക് സ്കോള‍‍‍ർഷിപ്പ്: അപേക്ഷ നവംബർ 30 വരെസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഹോമിയോ ഫാർമസി: സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രവേശനം 29വരെപരീക്ഷാഫലങ്ങൾ, സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ ക്ലാസ്: Calicut University Newsവിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, പ്രവേശന തീയതി നീട്ടി: Kannur University News

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഇന്ന് തുടങ്ങും:തിരഞ്ഞെടുക്കപ്പെട്ട 1100 കുട്ടികൾക്ക് അവസരം

Published on : July 16 - 2022 | 3:35 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ജില്ലാസഹവാസ ക്യാമ്പ് ഇന്ന് (ജൂലൈ 16) തുടങ്ങും. 14 ജില്ലകളിലും ജൂലൈ 16, 17 തിയതികളിലായാണ് ക്യാമ്പ് നടക്കുക.👇🏻👇🏻

മൊബൈൽ ആപ്പ്, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, ഐ.ഒ.ടി. (ഇന്റർനെറ്റ് ഓഫ് തിങ്‌സ്) ഉപകരണങ്ങൾ, ത്രിഡി കാരക്ടർ മോഡലിങ് തുടങ്ങിയ നൂതനസാങ്കേതികവിദ്യയിലെ പരിശീലനമാണ് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നൽകുന്നത്. കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിലായി നടത്തിയ സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 14000 പേരിൽ നിന്നും പ്രോഗ്രാമിങ്, ത്രിഡി അനിമേഷൻ വിഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് ജില്ലാക്യാമ്പുകളിൽ പങ്കെടുക്കുന്നത്.
സ്വതന്ത്ര ത്രിഡി ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറായ ബ്ലെൻഡർ ഉപയോഗിച്ച്, ത്രിഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് (ഡൈനിങ് ടേബിൾ, 👇🏻👇🏻👇🏻

ഗ്ലാസ്, കപ്പ്, സോസർ, ഫ്രൂട്ട് ബാസ്‌ക്കറ്റ്, ഡൈനിങ് ഹാൾ മുതലായ ത്രിഡി മോഡലുകളുടെ നിർമ്മാണം), ത്രീഡി കാരക്ടർ അനിമേഷൻ എന്നിവയാണ് അനിമേഷൻ മേഖലയിലെ വിദ്യാർഥികൾക്കുള്ള പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾ തന്നെ കാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയാറാക്കുകയാണ് ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഞായറാഴ്ച 03.30 ന് തിരുവനന്തപുരം ജില്ലയിലെ ക്യാമ്പായ കോട്ടൺഹിൽ സ്‌കൂൾ സന്ദർശിച്ച് പതിനാല് ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും. വിദ്യാർഥികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ജൂലൈ 17, ഞായറാഴ്ച വൈകിട്ട് 3.00 മണിയ്ക്ക് പതിനാല് ജില്ലാ ക്യാമ്പുകളിലും ഒരുക്കിയിട്ടുണ്ട്. ഇത് കാണുന്നതിന് പൊതുജനങ്ങൾക്കും 👇🏻👇🏻

അവസരമുണ്ടായിരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ കൈറ്റ് വെബ് സൈറ്റിൽ (http://kite.kerala.gov.in) ലഭ്യമാണ്.

0 Comments

Related News