SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
ന്യൂഡല്‍ഹി: നാല് മുതല്‍ ആറ് ആഴ്ചത്തേക്ക് നീറ്റ് യു.ജി പരീക്ഷ മാറ്റണമെന്ന ഹരജി ഡല്‍ഹി ഹൈകോടതി തള്ളി. പരീക്ഷക്ക് തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം തേടി മലയാളികൾ അടക്കമുള്ള വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ജൂലൈ
17നു തന്നെ പരീക്ഷ നടക്കും. പരീക്ഷ

മാറ്റണമെന്ന് ആവശ്യപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായി അവകാശമില്ലെന്നാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) കോടതിയില്‍ വാദിച്ചത്. 90 ശതമാനം വിദ്യാര്‍ഥികളും നീറ്റ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തതായി അധികൃതര്‍ കോടതിയെ ബോധിപ്പിച്ചു. നീറ്റ് പരീക്ഷയുടെ സമയത്ത് ദേശീയ തലത്തില്‍ മറ്റ് മത്സരപരീക്ഷകള്‍ നടക്കുന്നതുള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥികള്‍ പരീക്ഷ നീട്ടണമെന്ന ആവശ്യം ഉയര്‍ത്തിയത്. പരീക്ഷകള്‍ തമ്മില്‍ അന്തരമില്ലാത്തതിനാല്‍ പഠിക്കാന്‍ സമയം മതിയാകില്ലെന്നുമായിരുന്നു

വിദ്യാര്‍ഥികളുടെ വാദം. 3500 പരീക്ഷ കേന്ദ്രങ്ങളിലായി 18 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്.
- എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായി
- സ്കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻ
- സ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശ
- പ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായി
- പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ