പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ നഴ്‌സ് നിയമനം: അപേക്ഷ ക്ഷണിച്ച് നോർക്ക റൂട്സ്

Jul 8, 2022 at 1:18 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: നോര്‍ക്ക-റൂട്‌സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് സ്റ്റാഫ് നഴ്‌സ്/രജിസ്റ്റേഡ് നഴ്‌സ് നിയമനം നടത്തുന്നു. വനിതകൾക്കാണ് അവസരം. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി. നഴ്‌സിങ്. ഒപ്പം കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

\"\"

അപേക്ഷിക്കേണ്ട വിധം: rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ, ആധാര്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (ജെ.പി.ജി. ഫോര്‍മാറ്റ്, വൈറ്റ് ബാക്ഗ്രൗണ്ട്) എന്നിവ അയച്ച് രജിസ്റ്റര്‍ചെയ്യണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന സ്ഥലംകൂടി മെയിലില്‍ പരാമര്‍ശിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവരെയും നോര്‍ക്ക-റൂട്സില്‍നിന്ന് ഇ-മെയില്‍/ഫോണ്‍ മുഖേന ബന്ധപ്പെടും.

സംശയനിവാരണത്തിന് നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍നിന്നും +91 8802 012345 വിദേശത്തുനിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: https://norkaroots.org

\"\"

Follow us on

Related News