പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എംജി സർവകലാശാലയിലെ വിവിധ കോഴ്സുകളിലെക്കുള്ള പ്രവേശനം സംബന്ധിച്ച വാർത്തകൾ

Jul 8, 2022 at 7:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക്ക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് എസ്.സി. വിഭാഗത്തിൽ രണ്ടും എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 12 ന് 11 മണിക്ക് വകുപ്പ് ഓഫീസിൽ (റൂം നം. 88 B, സി.എ.പി. സെൽ) നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് http://mgu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ 8281082083 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

ഓപ്പൺ അഡ്മിഷൻ👇👇

\"\"

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക്ക് എനർജി സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് ജനറൽ വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 11 മുതൽ 19 വരെ വകുപ്പ് ഓഫീസിൽ (റൂം നം. 88 B, സി.എ.പി. സെൽ) നടക്കുന്ന ഓപ്പൺ അഡ്മിഷനിൽ പങ്കെടുക്കാം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് http://mgu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുകയോ 8281082083 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എം.എസ്.സി. അപ്ലൈഡ് ജിയോളജി കോഴ്‌സിന് പട്ടിക വർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 19 നകം സ്‌കൂൾ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447573027.

\"\"

മഹാത്മാഗാന്ധി സർവ്വകലാശാല പഠന വകുപ്പായ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ (2022-2024) എസ്.സി. സംവരണ വിഭാഗത്തിൽ ഒന്നും എസ്.ടി. സംവരണ വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്. എം.ജി. സർവ്വകലാശാല അംഗീകരിച്ചിട്ടുള്ള ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ബി.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് മുഖ്യ വിഷയമായുള്ള ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 12 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8238297873 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

\"\"

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി വകുപ്പിൽ എം.എസ്.സി. നാനോസയൻസ് ആന്റ് നാനോടെക്‌നോളജി (കെമിസ്ട്രി) പ്രോഗ്രാമിലേക്ക് എസ്.സി. വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 11 ന് 11 മണിക്ക് വകുപ്പ് ഓഫീസിൽ (റൂം നം. 88 B, സി.എ.പി. സെൽ) നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുകയോ 9447712540 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

\"\"

Follow us on

Related News