SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിമന്‍ സ്റ്റഡീസ് വിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം13ന് നടക്കും. യോഗ്യരായവര്‍ക്കുള്ള പ്രവേശന മെമ്മോ ഇ-മെയിലില്‍ അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0494 2407366, 7339.
പരീക്ഷ
ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷ ആഗസ്ത് 1-നും മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 15-നും മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 18-നും നടക്കും.👇🏻👇🏻
2021 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 26-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 13 വരെ നീട്ടി. 170 രൂപ പിഴയോടെ 15 വരെ അപേക്ഷിക്കാം. 👇🏻👇🏻
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.
ബി.കോം. വൊക്കേഷണല്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ബി.ടി.എ. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.👇🏻👇🏻
എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം വര്‍ഷ അദീബി ഫാസില്‍ (ഉറുദു) പ്രിലിമിനറി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
പ്രത്യേക സെനറ്റ്
കാലിക്കറ്റ് സര്‍വകലാശാലാ പ്രത്യേക സെനറ്റ് യോഗം 23ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ നടക്കും.
ഇലക്ട്രിസിറ്റി വര്‍ക്കര്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രിസിറ്റി വര്‍ക്കറുടെ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1-ന് 26 വയസ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ 18-ന് 5 മണിക്ക് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. സംവരണ വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കുന്നതാണ്. 18390 രൂപയാണ് പ്രതിമാസ ശമ്പളം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.