പ്രധാന വാർത്തകൾ
കേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻ

\’ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2022 -23\’: വിദ്യാര്‍ത്ഥികള്‍ക്കായി തപാൽ വകുപ്പിന്റെ സ്കോളർഷിപ്പ് പദ്ധതി

Jul 8, 2022 at 9:14 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി തപാല്‍ വകുപ്പിന്റെ \’ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2022-23\’ സ്‌കോളര്‍ഷിപ്പ് (സ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ്) പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022-\’23 അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍ സര്‍ക്കിളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതം സ്‌കോളര്‍ഷിപ്പ് തുക നല്‍കുന്ന പദ്ധതിയാണിത്.

\"\"

അവസാന പരീക്ഷയില്‍ 60% മാര്‍ക്ക് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 5% ഇളവ്) നേടുകയും കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിലെ ഫിലാറ്റലിക് നിക്ഷേപ അക്കൗണ്ട് ഉള്ളവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. \’ക്വിസ്, \’ഫിലാറ്റലി പ്രോജക്റ്റ്\’ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലൂടെ നടത്തുന്ന മത്സരത്തിലൂടെയാണ് സ്കോളർഷിപ്പ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

ആദ്യഘട്ടത്തിലുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട തപാല്‍ ഡിവിഷണല്‍ സൂപ്രണ്ടിന് ജൂലൈ 31 നകം രജിസ്റ്റേര്‍ഡ് തപാല്‍/സ്പീഡ് പോസ്റ്റ് മുഖേന നൽകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.keralapost.gov.in

\"\"

Follow us on

Related News