JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
ന്യൂഡൽഹി: ജൂലൈ 2ന് നടന്ന JEE (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മെയിൻ 2022 സെഷൻ 1 പേപ്പർ 1 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തിറക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പ്രൊവിഷണൽ ഉത്തരസൂചിക നേരത്തെ പ്രസിദ്ധീകരിച്ച് ഒബ്ജക്ഷന്‍സ് എല്ലാം പരിഗണിച്ചതിന് ശേഷമാണ് അന്തിമ ഉത്തരസൂചിക പുറത്തിറക്കിയത്. JEE മെയിൻ 2022 പരീക്ഷാ ഫലവും ഉടനുണ്ടാകും. ഔദ്യോഗിക വെബ്സൈറ്റായ https://jeemain.nta.nic.in ലൂടെ വിദ്യാർത്ഥികൾക്ക് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.

ഐ.എച്ച്.ആർ.ഡിയിൽ ഹ്രസ്വകാല കോഴ്‌സുകൾ: ജൂലൈ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് ഡിഗ്രി പാസായിരിക്കണം. (PGDCA – 2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷന് പ്ലസ് ടു പാസായിരിക്കണം (DCA – 1 സെമസ്റ്റർ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങിന് ഇലക്‌ട്രോണിക്‌സിൽ ഡിഗ്രി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ/ മൂന്നു വർഷ ഡിപ്ലോമ (ADBME – 1 സെമസ്റ്റർ) എന്നിവയാണ് യോഗ്യതകൾ. ജൂലൈ 15 വരെ അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റായ https://ihrd.ac.in സന്ദർശിക്കുക.
ഫോൺ: 04862 232 246/ 297 617, 8547005084, 9495276791

- ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകളിൽ നാളെ അവധി
- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് പ്രോഗ്രാം: ഒന്നാം സമ്മാനം പതിനായിരം രൂപ
- ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്ക്കാരം: മന്ത്രി ആര് ബിന്ദു
- ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾ
- സി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകള്‍
0 Comments