ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ പ്രവേശനം: അവസാന തീയതി ജൂലൈ 15

Jul 7, 2022 at 12:10 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ടെലിവിഷന്‍ ജേര്‍ണലിസം, ജേര്‍ണലിസം ആൻഡ് കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആൻഡ് അഡ്വര്‍ടൈസിങ് എന്നീ മേഖലകളിലാണ് പ്രവേശനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പും പ്രാക്ടിക്കലും ഉള്‍പ്പെടെ കോഴ്‌സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്.

\"\"

പ്രായപരിധി: 28 വയസ്സ്. (31.5.2022 അടിസ്ഥാനമാക്കി). എസ്.സി/എസ്.ടി/ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷ ഓണ്‍ലൈനായാണ് നടത്തുക.

അപേക്ഷാഫീസ്: 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍ / ജി-പെ/ ബാങ്ക് മുഖേന അടച്ച രേഖ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275 ഇ-മെയില്‍: kmaadmission2022@gmail.com

\"\"

Follow us on

Related News