പ്രധാന വാർത്തകൾ

എയ്ഡഡ് സ്‌കൂളുകളിലും നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം നിര്‍ബന്ധം: അര്‍ഹരെ കണ്ടെത്താന്‍ മലയാളം, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം ചെയ്യണം; അറിയാം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍

Jun 28, 2022 at 5:41 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

ജമാല്‍ ചേന്നര

സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ നിയമനങ്ങളിലും ഭിന്നശേഷി സംവരണം നിര്‍ബന്ധമാക്കി സര്‍ക്കാര്‍. നിയമനത്തിന് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷാണ് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചുവടെ…
1) ഭിന്നശേഷി സംവരണം ഇതുവരെയും നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ 07/02/1996 മുതല്‍18/04/2017 വരെ നടത്തിയ നിയമനങ്ങളില്‍ 3% വും 19/04/2017 മുതല്‍ നടത്തിയ നിയമനങ്ങളില്‍ 4%വും ബാക്ക് ലോഗ് ഒഴിവുകളായി കണക്കാക്കി 18/11/2021 മുതല്‍ ഒഴിവു👇🏻👇🏻വരുന്ന

\"\"

തസ്തികകളില്‍ സംവരണം നടപ്പാക്കേണ്ടതാണ്. നിലവില്‍ ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുണ്ട് എങ്കില്‍ ആ നിയമനങ്ങള്‍ ബാക്ക് ലോഗില്‍ കുറവ് വരുത്താവുന്നതാണ്.
2) ഭിന്നശേഷി സംവരണം ഇതുവരെയും നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ 07/02/1996 മുതല്‍18/04/2017 വരെ നടത്തിയ നിയമനങ്ങള്‍ക്ക് ആനുപാതികമായി ഭിന്നശേഷിക്കാര്‍ക്കായുള്ള
നിയമനത്തിനായി 33 വീതമുള്ള ഓരോ ബ്ലോക്കിലും 19/04/2017 മുതലുള്ള നിയമനങ്ങളില്‍ 4% നിയമനത്തിനായി 25 വീതമുള്ള ഓരോ ബ്ലോക്കിലും ആദ്യ തസ്തിക ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത് റിസര്‍വേഷന്‍ റോസ്റ്റര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടതാണ്.

\"\"

മുന്‍ഗണനാക്രമം:
(1) കാഴ്ച പരിമിതര്‍
2) ശ്രവണ പരിമിതര്‍
(3) അംഗവൈകല്യമുള്ളവര്‍
(4) ലോക്കാമോട്ടര്‍ ഡിസബിലിറ്റി/ സെറിബ്രല്‍ പാള്‍സി എന്ന രീതിയിലാകണം.
3) റൊട്ടേഷന്‍ വ്യവസ്ഥ പ്രകാരം അദ്ധ്യാപക/ അനധ്യാപക തസ്തികയിലെ ഏത്
വിഭാഗത്തില്‍പ്പെട്ട തസ്തികകളെ ഭിന്നശേഷി സംവരണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് 25/08/2020ലെ GO(P) No.19/2020/SJD, 07/05/2019-ലെ GO(P) No.5/19/SD എന്നീ ഉത്തരവുകള്‍ പ്രകാരം സാമൂഹ്യനീതി

\"\"


വകുപ്പ് വ്യക്തമാക്കിയിരുന്നു. അതുപ്രകാരം അര്‍ഹതപ്പെട്ട വിഷയങ്ങള്‍ക്ക് സംവരണം ലഭിക്കുന്ന രീതിയില്‍ റൊട്ടേഷനിലായിരിക്കണം നിയമനം നടത്തേണ്ടത്.
4) റൊട്ടേഷനടിസ്ഥാനത്തില്‍ തസ്തിക നിശ്ചയിക്കുമ്പോള്‍ നിലവില്‍ 4% ഭിന്നശേഷിക്കാരുള്ള
വിഭാഗത്തിലെ തസ്തിക തന്നെ വന്നാല്‍ അടുത്ത വിഭാഗം തസ്തികയിലേക്ക് സംവരണം മാറ്റി
നിശ്ചയിക്കാവുന്നതാണ്.
5) ഭിന്നശേഷിക്കാര്‍ക്കായി സംവരണം ഉള്‍പ്പെടുത്തിയ റോസ്റ്റര്‍ അതാത് മാനേജ്‌മെന്റുകള്‍
സൂക്ഷിക്കേണ്ടതാണ്. കൂടാതെ ഈ റോസ്റ്ററിന്റെ പകര്‍പ്പ് നിയമനാംഗീകാര പ്രപ്പോസലിനോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

\"\"

ഭിന്നശേഷിക്കാര്‍ക്കായി സംവരണം ഉള്‍പ്പെടുത്തിയ റോസ്റ്ററിന്റെ പകര്‍പ്പ് ഹയര്‍സെക്കന്‍ഡറി അദ്ധ്യാപക നിയമനത്തിനായുള്ള സെലക്ഷന്‍ കമ്മിറ്റിയിലേക്കുള്ള
സര്‍ക്കാര്‍ നോമിനിക്കായി അപേക്ഷിക്കുന്ന സമയത്തും മാനേജര്‍ സമര്‍പ്പിക്കേണ്ടതാണ്.
6) ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത തസ്തികയില്‍ ബാക്ക് ലോഗ് ഉള്‍പ്പടെയുള്ള നിയമനം
നടത്തുന്നതിനായി സ്‌കൂള്‍ മാനേജര്‍, അര്‍ഹതയുള്ള ഭിന്നശേഷിക്കാരുടെ ലിസ്റ്റ് എംപ്ലോയ്‌മെന്റ് ഡയറക്ടറില്‍ നിന്നും ആവശ്യപ്പെടേണ്ടതും, അപ്രകാരം ലഭ്യമാക്കുന്ന ലിസ്റ്റില്‍ നിന്നും നിയമനം നടത്തേണ്ടതുമാണ്. പ്രസ്തുത ലിസ്റ്റ് നിയമന പ്രപ്പോസലിനോടൊപ്പം മാനേജര്‍

\"\"


സമര്‍പ്പിക്കേണ്ടതാണ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത പക്ഷം പ്രധാനപ്പെട്ട 3മലയാളം ദിനപത്രങ്ങളിലും 2 ഇംഗ്‌ളീഷ് ദിനപത്രങ്ങളിലും നിയമനത്തിനായി അപേക്ഷക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കേണ്ടതാണ്.
7) അതിനുശേഷവും മതിയായ വ്യക്തികളെ ലഭ്യമല്ലാതെ വന്നാല്‍ RPWD Act 2016 സെക്ഷന്‍34(2) ലെ വ്യവസ്ഥകള്‍ പാലിച്ച് നിയമനം നടത്തേണ്ടതാണ്.
8) ഭിന്നശേഷി സംവരണം പാലിക്കുന്നതിനായി തസ്തികകളെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി (സീനിയര്‍), ഹയര്‍ സെക്കന്ററി (ജൂനിയര്‍), വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
(സീനിയര്‍), വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി (ജൂനിയര്‍), നോണ്‍ ടീച്ചിംഗ് എന്നിങ്ങനെ👇🏻👇🏻

\"\"

പ്രത്യേകം കേഡറുകളായി നിശ്ചയിക്കാവുന്നതാണ്.
9) കെ.ഇ.ആര്‍ അദ്ധ്യായം 14 എ ചട്ടം 1 (1) പ്രകാരവും 43, 51, 51ബി, അദ്ധ്യായം 24എ ചട്ടം
9എ അവകാശികള്‍ക്ക് വിധേയമായി മാത്രവും ഭിന്നശേഷി സംവരണം പാലിച്ച് നിയമനം നടത്തേണ്ടതാണ്.
10) clause 2 ല്‍ പറഞ്ഞിട്ടുള്ള തരത്തില്‍ നിയമനം നടത്തിയ ശേഷം പ്രസ്തുത രജിസ്റ്ററിന്റെ(Roster) പകര്‍പ്പ്, മാനേജര്‍ പ്രപ്പോസലിനൊപ്പം നിയമനാധികാരിക്ക് സമര്‍പ്പിക്കേണ്ടതുമാണ്.
നിയമനാംഗീകാരം നല്‍കുന്നതിന് ബാക്ക് ലോഗ് റൊട്ടേഷന്‍ എന്നിവ പാലിച്ചിട്ടുണ്ടെന്ന്
വിദ്യാഭ്യാസ ആഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്.
11) ഒന്നോ അതില്‍ കൂടുതലോ സ്‌കൂളുകള്‍ ഉള്ള സിംഗിള്‍ (കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ അവരുടെ👇🏻👇🏻

മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളെ ഒറ്റ യൂണിറ്റായി പരിഗണിച്ച് ബാക്ക് ലോഗ് കണക്കാക്കി മേല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് സംവരണത്തിനായി നീക്കിവെക്കുന്ന ഒഴിവുകളുടെ വിവരങ്ങള്‍ സ്‌കൂള്‍ സഹിതമുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ടതാണ്. ഇത്തരം ലിസ്റ്റുകള്‍ നിയമനാംഗീകാര പ്രൊപ്പോസലിനൊപ്പം ഉള്‍പ്പെടുത്തേണ്ടതുമാണ്.
12) 08/11/2021 -ലെ G.O(P) No.19/21/G.Edn ഉത്തരവ് പ്രകാരം ഭിന്നശേഷി സംവരണം പാലിച്ചുള്ള നിയമനം ഈ ഉത്തരവ് തീയതിക്ക് ശേഷം ഉണ്ടാകുന്ന ഒഴിവുകളിലായിരിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജി.ഒ(പി) നം.19/21/പൊ.വി.വ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 07/11/2021 വരെ മാനേജര്‍മാര്‍ നടത്തിയ നിയമനം ബഹു. 👇🏻👇🏻

\"\"

ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന കേസുകളുടെ വിധി വന്നശേഷം പ്രസ്തുത വിധിക്കനുസൃതമായി മാത്രമേ അംഗീകരിക്കുകയുള്ളൂ. 08/11/2021 ന് ശേഷമുള്ള നിയമനങ്ങളില്‍ ബാക്ക് ലോഗ് (07/02/1996 മുതല്‍ 07/11/2021) ഉള്‍പ്പെടെയുള്ള ഭിന്നശേഷി സംവരണം പാലിച്ച് മാത്രം മാനേജര്‍മാര്‍ നിയമനം നടത്തേണ്ടതും, ആയത് പരിശോധിച്ച് മാത്രം വിദ്യാഭ്യാസ ആഫീസര്‍മാര്‍ അംഗീകാരം നല്‍കേണ്ടതാണ്.

Follow us on

Related News