editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരംഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ബിരുദ പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശനം ഒക്ടോബർ 6വരെഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌ വൈഫറി കോഴ്‌സ്: അന്തിമ റാങ്ക്പട്ടിക ഒക്ടോബർ 15ന്അഗ്നിവീര്‍ ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്ന് പങ്കെടുത്തത് 1228 യുവാക്കള്‍വിരമിച്ചവർക്കായി സ്‌റ്റെനോഗ്രാഫർ, അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം: അപേക്ഷ ഒക്ടോബർ 17വരെപ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നു

തേങ്ങ പൊതിച്ച് ഇനി കുഴയേണ്ട; മലമ്പുഴ ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ത്ഥികളുടെ ഈ യന്ത്രം ഒന്ന് ഉണ്ടായാല്‍ മതി

Published on : June 27 - 2022 | 4:06 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

പാലക്കാട്: തേങ്ങ പൊതിക്കാനുള്ള ഉപകരണങ്ങള്‍ വിപണിയില്‍ സുലഭമാണ്. പല തരത്തിലും വലുപ്പത്തിലും വിലയിലുമുള്ളവ യഥേഷ്ടമുണ്ട്. മണിക്കൂറില്‍ ആയിരം തേങ്ങ വരെ പൊതിക്കുന്നവ ഉള്‍പ്പടെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ വീട്ടമ്മമാരുള്‍പ്പടെ നേരിടുന്ന പ്രധാന തലവേദന തേങ്ങ പൊതിച്ചതിനെ തുടര്‍ന്നുണ്ടാവുന്ന ചുമല്‍വേദനയാണ്. ഇതുയര്‍ത്തുന്ന ആരോഗ്യഭീഷണി ചെറുതല്ല. കാലങ്ങളായുള്ള ഈ പ്രതിസന്ധി ഇല്ലാത്ത ഉപകരണം👇🏻👇🏻

..ഒരുക്കിയിരിക്കുകയാണ് മലമ്പുഴ ഗവ. ഐ.ടി.ഐയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. 2020-22 ബാച്ച് മെഷിനിസ്റ്റ് ട്രേഡിലെ ട്രെയിനികളാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. നാക്കിനോട് ചേര്‍ത്ത് ഘടിപ്പിച്ചിരിക്കുന്ന ലിവര്‍ നേരിട്ട് വലിച്ചുയര്‍ത്തുന്നതിനാല്‍ പൊതിക്കുന്നതിന്ന് വേണ്ട മുഴുവന്‍ യത്‌നവും കയ്യിലേക്ക് വരുന്നതാണ് തലവേദന സൃഷ്ടിച്ചിരുന്നത്. നാക്കില്‍ നിന്നും യത്‌നം നേരിട്ട് കയ്യിലേക്ക് വരുന്നതിന് പകരം ഗിയറുകള്‍ വഴി വരുന്ന രീതിയാണ് പുതിയ ഉപകരണത്തില്‍ നടപ്പാക്കിയിരിക്കുന്നത്. നിലവിലുള്ള പാരയുടെ നാക്കിനും ലിവറിനും ഇടയിലായി ഒരു സെറ്റ് ഗിയറുകള്‍ ക്രമീകരിച്ചാണ് ഇത് സാധ്യമാക്കിയത്. നിലവിലുള്ള പാരയെ അപേക്ഷിച്ച് അധ്വാനം മൂന്നിലൊന്നായി കുറയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. സീനിയര്‍ ഇന്‍സ്ട്രക്ടര്‍ അഷ്‌റഫിന്റെ നേതൃത്വത്തിലാണ് നൂതനമായ ഈ ആശയം

വികസിപ്പിച്ചെടുത്തത്. വെല്‍ഡര്‍ ട്രേഡിലെ അധ്യാപകരായ പ്രശാന്ത്, ബാലന്‍, അന്‍വര്‍, മണികണ്ഠന്‍ എന്നിവരുടെ സഹായസന്നദ്ധതയും സഹപ്രവര്‍ത്തകരായ സുഭാഷ്, ഷണ്‍മുഖന്‍, കൃഷ്ണദാസ് എന്നിവരുടെ പ്രോല്‍സാഹനവും വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ നവാബ്, സാദത്ത്, ചന്ദ്രമോഹന്‍, ജയേഷ് തുടങ്ങിയവര്‍ ഉപകരണം ആദ്യമായി പരീക്ഷിച്ചപ്പോള്‍ തന്നെ വന്‍ വിജയമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഏകദേശം 500/- രൂപയോളം നിര്‍മ്മാണച്ചെലവ് വരുന്ന ഈ ഉപകരണം വാണിജ്യാടിസ്ഥാനത്തില്‍

നിര്‍മ്മിക്കുകയാണെങ്കില്‍ കുറഞ്ഞ വിലക്ക് സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. ആയാസരഹിതമായി തേങ്ങ പൊതിക്കാം എന്നതിനാല്‍ ഉപകരണത്തിന് വന്‍ ജനസമ്മിതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

0 Comments

Related News