JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ് പ്രോഗ്രാമിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. ആറു മാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും വൻകിട സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലകളിൽ തൊഴിൽ നേടുന്നതിനുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്‌സാണിത്.👇🏻👇🏻
നഴ്‌സിങ് രജിസ്‌ട്രേഷനുള്ള 18 വയസ് കഴിഞ്ഞവർക്ക് പ്രവേശനം ലഭിക്കും. വിദേശ നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷന് ആവശ്യമായ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓൺലൈനായും സമ്പർക്ക ക്ലാസുകളായും സംഘടിപ്പിക്കുന്ന കോഴ്‌സിന്റെ കൂടുതൽ വിവരങ്ങൾ http://srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15ആണ്.

- പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിൽ ഓൺലൈൻ പരിശീലനം
- പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളം
- ന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്
- ‘തൊഴിലരങ്ങത്തേക്ക്’ തുടങ്ങുന്നു: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യം
- കെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറി
0 Comments