പ്രധാന വാർത്തകൾ
ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം

കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാം: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ലൈബ്രറി ഒരുക്കി വിദ്യാര്‍ത്ഥികള്‍

Jun 24, 2022 at 12:08 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

ആലപ്പുഴ: വെള്ളിയാകുളം ബസ് സ്റ്റോപ്പില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാന്‍ ഇനി പുസ്തകങ്ങള്‍ വായിക്കാം. വെള്ളിയാകുളം ഗവൺമെന്‍റ് യുപി സ്കൂളിലെ വിദ്യാർഥികളാണ് യാത്രക്കാർക്കായി ബസ്റ്റോപ്പിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കിൽ ലൈബ്രറി ഒരുക്കിയത്. വഴിയറിവ് വായന പദ്ധതിയിൽ സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രവീൺ ജി പണിക്കർ നിർവ്വഹിച്ചു. നിലവില്‍ 25 പുസ്തകങ്ങൾക്ക് പുറമേ ദിനപ്പത്രവും വായനയ്ക്ക് ലഭ്യമാണ്.

\"\"

ഓരോ ആഴ്ചയും പുസ്തകങ്ങൾ മാറ്റും. വായനാ വാരത്തോടനുബന്ധിച്ച് നടത്തിയ നാട്ടുവായനക്കൂട്ടം പരിപാടിയിലൂടെ ലഭിച്ച പുസ്തകങ്ങളാണ് ബസ് സ്റ്റോപ്പ് ലൈബ്രറിയിൽ നല്‍കുന്നത്. സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളുടെ മേല്‍നോട്ടവും ഈ വായനശാലയ്ക്കുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ഹെഡ്മാസ്റ്റർ ആർ. സന്തോഷ് കുമാർ, അധ്യാപകരായ എം. എൽ ദീപ്തി, എൻ. ആർ. സജിത, സി. സി. ജോർജ്, പി.പി. പ്രവീൺ, എം. ആർ ജെയിംസ്, ജി സ്മിതാ മോൾ, ഓട്ടോറിക്ഷാ തൊഴിലാളി ഷാജി മോൻ തുടങ്ങിയവർ പങ്കെടുത്തു.

\"\"

Follow us on

Related News