പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

പരീക്ഷ, ടൈം ടേബിൾ, പരീക്ഷാ ഫലം; കേരള ആരോഗ്യശാസ്ത്ര സർവകലാശാല വാർത്തകൾ

Jun 24, 2022 at 10:47 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

ഒന്നാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 22 പരീക്ഷാ രജിസ്ട്രേഷൻ

തൃശൂർ: 2022 ജൂലൈ 20 മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ഫാം ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 2022 ജൂലൈ 4 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം പേപ്പറൊന്നിന് 110 രൂപ ഫൈൻ ഓടുകൂടി ജൂലൈ 6 വരെയും 335 രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ എട്ടു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം

രണ്ടാംവർഷ എം.എസ്.സി എം.എൽ ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022 പരീക്ഷ രജിസ്ട്രേഷൻ

2022 ജൂലൈ 25 മുതൽ ആരംഭിക്കുന്ന രണ്ടാംവർഷ എം എസ് സി എം എൽ ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് 2022 ജൂലൈ അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം പേപ്പറൊന്നിന് 110 രൂപ ഫൈൻ ഓടുകൂടി ജൂലൈ 7 വരെയും 135 രൂപ സൂപ്പർഫൈനോടുകൂടി ജൂലൈ 11 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

\"\"

രണ്ടാം വർഷ എം.എ എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022- തിയറി പരീക്ഷ തീയതി

2022 ജൂലൈ 18 മുതൽ ആഗസ്റ്റ് 1 വരെയുള്ള തീയതികളിലായി നടക്കുന്ന രണ്ടാം വർഷ എം എസ് എൽപി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

എം ഡി എച്ച് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി പരീക്ഷ ജൂലൈ 2022- തിയറി പരീക്ഷ തീയതി

2022 ജൂലൈ 18ന് നടത്തുന്ന എംഡിഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2018 സ്കീം) എംഡിഎസ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി, പാത്തോളജി ആൻഡ് മൈക്രോബയോളജി, എംടിഎസ് കൺസർവേറ്റീവ് ഡെന്റിസ്റ്റ്റി ആൻഡ് എൻഡോഡോൻടിക്സ്, എംഡിഎസ് ഓർത്തോഡോൻടിക്സ് ആൻഡ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, എംഡിഎസ് ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി തുടങ്ങിയ തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

ഫസ്റ്റ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി സേ പരീക്ഷ മേയ് 2022 ഫലം പ്രസിദ്ധീകരിച്ചു

2022 മേയിൽ നടത്തിയ ഫസ്റ്റ് പ്രൊഫഷണൽ എംബിബിഎസ് ഡിഗ്രി സേ (2019 സ്കീം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ യും സ്കോർ ഷീറ്റ് നെയും പകർപ്പ് ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ജൂലൈ മൂന്നിനകം അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

തേർഡ് ബി.എച്ച്.എം.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 2022 ഫലം പ്രസിദ്ധീകരിച്ചു

\"\"

2022 ഏപ്രിലിൽ നടത്തിയ തേർഡ് ബിഎച്ച്എംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും, സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ജൂൺ 30 ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ബി.എസ്.എം.എസ് ഡിഗ്രി പരീക്ഷ മാർച്ച്/ഏപ്രിൽ 2022 ഫലം പ്രസിദ്ധീകരിച്ചു

2022 ഏപ്രിലിൽ നടത്തിയ ഫൈനൽ പ്രൊഫഷണൽ ബിഎസ്എംഎസ് ഡിഗ്രി (2013 സ്കീം) സപ്ലിമെന്ററി പരീക്ഷ, മാർച്ചിൽ നടന്ന തേർഡ് പ്രൊഫഷണൽ ബിഎസ്എംഎസ് ഡിഗ്രി (2013 &2016 സ്കീം) റെഗുലർ/സപ്ലിമെന്ററി പരീക്ഷ, ഏപ്രിലിൽ നടന്ന സെക്കൻഡ് പ്രൊഫഷണൽ ബിഎസ്എംഎസ് ഡിഗ്രി (2013&2016 സ്കീം) റെഗുലർ/സപ്ലിമെന്ററി പരീക്ഷ, മാർച്ചിൽ നടന്ന ഫസ്റ്റ് പ്രൊഫഷണൽ ബിഎസ്എംഎസ് ഡിഗ്രി (2013&2016 സ്കീം) സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവയുടെ റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോ കോപ്പി എന്നിവ ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൾമാർ മുഖേന ഓൺലൈനായി 2022 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

\"\"

Follow us on

Related News